Posted inബിസിനസ്സ്

238 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ 2,176 കോടി രൂപയുടെ ലാഭം നേടിയിരുന്ന കമ്പനി, ഇത്തവണ 238 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിമാന ഇന്ധനവില കുതിപ്പാണ് മികച്ച വരുമാന വളര്‍ച്ചയുണ്ടായിട്ടും കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തെ 20,496 കോടി രൂപയില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 24,584 കോടി […]

Posted inടെക്നോളജി

100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ലാഭം നേടുന്ന ആദ്യ കമ്പനി

പാദവാര്‍ഷിക ലാഭം 100 ബില്യണ്‍ (10,000 കോടി) ഡോളറില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലോകത്തെ ആദ്യ കമ്പനിയായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. പുതിയ കോര്‍പ്പറേറ്റ് റെക്കോഡ് സ്ഥാപിക്കുന്നതാണ് കമ്പനിയുടെ നേട്ടം. രണ്ടാം പാദ വരുമാന കണക്കുകളിലാണ് കമ്പനി 112.1 ബില്യണ്‍ ഡോളര്‍ അറ്റാദായം രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്. ഈ വരുമാനം മൂന്നു മാസത്തിനുള്ളില്‍ 459 ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ക്ക് (മികച്ച വരുമാനം നേടുന്ന യു.എസിലെ 500 കമ്പനികളുടെ പട്ടിക) ലഭിക്കുന്ന മൊത്തം വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ്. ഗൂഗിള്‍ ക്ലൗഡ് […]

Posted inവിനോദം

‘പ്ലൂട്ടോ’ ചിത്രത്തിലെ രസകരമായ ട്രെയിലര്‍

മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ പ്രത്യേകതകള്‍ ഉള്ള ട്രെയിലറില്‍ ഏലിയന്റെ സൂപ്പര്‍ പവര്‍ എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന നീരജും ഏലിയന്റെ വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന അല്‍ത്താഫും ചിത്രത്തില്‍ ഉടനീളം ചിരിപ്പിക്കും. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ 30-ന് തിയേറ്ററുകളില്‍ എത്തും. നീരജ് മാധവ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അന്യഗ്രഹജീവിയായി എത്തുന്നത് അല്‍ത്താഫ് സലീമാണ്. ഇവര്‍ക്കൊപ്പം അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും […]

Posted inവിനോദം

‘ഹായ്’ സിനിമയിലെ പുതിയ ഗാനം

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹായ്’ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജെന്‍ മാര്‍ട്ടിന്‍ സംഗീതം നല്‍കിയ രസഗുള എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്റര്‍ ആണ് നൃത്ത സംവിധാനം. കെവിന്‍ നായകനായി എത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്ണു ഇടവനാണ്. ജെന്‍ മാര്‍ട്ടിനാണ് […]

Posted inഓട്ടോമോട്ടീവ്

മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+

ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ത്രീ ലിറ്റര്‍ ഇന്‍ ലൈന്‍ സിക്സ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവര്‍ത്തിക്കുന്നത്. 430 കിലോവാട്ട് 585 ബിഎച്പി കരുത്തും 750 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. റേസ് സ്റ്റാര്‍ട്ട് സംവിധാനത്തിലൂടെ പരമാവധി കരുത്ത് 450 കിലോവാട്ട് […]

Posted inപുസ്തകങ്ങൾ

മിഴിയോരം മൊഴിയാഴം

തിരക്കിട്ട ജീവിതത്തിനിടയില്‍ നമുക്ക് മറ്റാരിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലായെന്നത് വാസ്തവം തന്നെ. എങ്കിലും അവിചാരിതമായി കടന്നുവരുന്ന വേറിട്ട അനുഭവങ്ങളും അവിസ്മരണീയരായ അപൂര്‍വവ്യക്തിത്വങ്ങളും നമ്മുടെ ചെറുജീവിതങ്ങളെ എപ്പോഴും ധന്യമാക്കുന്നു. അങ്ങനെ മനസില്‍ തങ്ങിയ മനുഷ്യരെക്കുറിച്ചും, മറവിയില്‍ പോകാത്ത മനോഹരനിമിഷങ്ങളെക്കുറിച്ചും എഴുതിയ ആദ്യപുസ്തകമാണിത്. ‘മിഴിയോരം മൊഴിയാഴം’. പി.എസ് മനേക്ഷ്. പാപ്പാത്തി പുസ്തകങ്ങള്‍. വില 280 രൂപ.

Posted inആരോഗ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരീരം നല്‍കുന്ന സൂചനകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണയായി പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാറില്ലെങ്കിലും, തലച്ചോറിനെ ബാധിച്ചുതുടങ്ങുമ്പോള്‍ ശരീരം ചില സൂചനകള്‍ നല്‍കാറുണ്ട്. പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ തലയുടെ പിന്‍ഭാഗത്തുണ്ടാകുന്ന കഠിനമായ വേദന. പെട്ടെന്നുണ്ടാകുന്ന തലകറക്കം, കണ്‍പോളകള്‍ക്ക് ഭാരം തോന്നുക, അല്ലെങ്കില്‍ കാഴ്ച പെട്ടെന്ന് മങ്ങുക. ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, ചെറിയ കാര്യങ്ങള്‍ പോലും പെട്ടെന്ന് മറന്നുപോവുക. ശാരീരിക അധ്വാനം ഇല്ലാതെ തന്നെ കടുത്ത ക്ഷീണം അനുഭവപ്പെടുക, ചിന്തകളില്‍ വ്യക്തതയില്ലാതിരിക്കുക. വാക്കുകള്‍ കുഴഞ്ഞുപോവുകയോ, പെട്ടെന്ന് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയോ ചെയ്യുക എന്നിവയെല്ലാം […]

Posted inലേറ്റസ്റ്റ്

ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു

ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടക്കം താന്ത്രികാചാര്യർ ഉള്ള സമിതിയുമായി നാളെ ബോർഡ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും.ബ്രഹ്മദത്തൻ്റെ താന്ത്രിക വിദ്യയിലെ പരിജ്ഞാനം അടക്കം വിലയിരുത്തിയുള്ള സമിതിയുടെ റിപ്പോർട്ടിന് ശേഷമാകും ബോർഡിൻ്റെ തീരുമാനം. ആരോഗ്യ പ്രശ്നങ്ങൾ കാരണം തനിക്ക് പകരം മകനെ തന്ത്രിയാക്കണമെന്നാണ് കണ്ഠരര് രാജീവര് ബോർഡിനോട് ആവശ്യപ്പെട്ടത്. ബോർഡ് ഹൈക്കോടതിയോട് നിലപാട് തേടിയെങ്കിലും ബോർഡിന് തീരുമാനിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന്

ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും. രാവിലെ 10.30 മുതൽ ഉച്ചക്ക് 12.05 വരെയാണ് പരീക്ഷ. ചോദ്യ പേപ്പർ മാറി നൽകിയ ആലപ്പുഴ ലജ്നത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയവർക്കും അന്ന് വീണ്ടും പരീക്ഷ നടത്തും. ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ആണ് രാവിലെത്തെ പരീക്ഷക്ക് ആലപ്പുഴയിൽ നൽകിയത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയായിരുന്നു റദ്ദാക്കിയത്. ചോദ്യചോർച്ച പിഎസ് സിയുടെ ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കുന്നുണ്ട്.

Posted inലേറ്റസ്റ്റ്

തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറുകൾ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു

റെയിൽവേ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക നൽകാത്തതിനെ തുടർന്ന് തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറുകൾ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ചെങ്ങന്നൂർ – കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലിനായി ഭൂമി വിട്ടുനൽകിയ തിരുവല്ല കുറ്റപ്പുഴ മോഹനാലയം വീട്ടിൽ മോഹൻകുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിക്കാരന് 5,34,694 രൂപ (അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റാല് രൂപ) നഷ്ടപരിഹാരമായി നൽകാനായിരുന്നു […]