പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ലാഭം 112 ശതമാനം ഉയര്‍ന്ന് 17,034 കോടിയിലെത്തി. വരുമാനം 45.2 ശതമാനം വര്‍ധിച്ച് 46,460 കോടിയായി. പുതിയ ഗ്യാസ് കിണറുകളില്‍ നിന്നുള്ള വരുമാനം 3,998 കോടി രൂപയിലെത്തി. പുതിയ എണ്ണ കിണറുകളില്‍ നിന്നുള്ള ഗ്യാസ് കമ്പനിക്ക് 1,897 കോടിയുടെ അധിക വരുമാനം നല്‍കി. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ലഭിച്ച ശരാശരി വില മുന്‍വര്‍ഷത്തെ 66.13 ഡോളറില്‍ നിന്ന് 50.4 ശതമാനം വര്‍ധിച്ച് 99.45 ഡോളറായി. സംയുക്ത സംരംഭങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലിന് ലഭിച്ച വില ബാരലിന് 103.34 ഡോളറായും ഉയര്‍ന്നു. ആദ്യപാദത്തില്‍ ഒഎന്‍ജിസിയുടെ അസംസ്‌കൃത എണ്ണ ഉല്‍പാദനം 5.5 ശതമാനം കുറഞ്ഞ് 4.95 ദശലക്ഷം ടണ്ണായി. പ്രകൃതിവാതക ഉല്‍പാദനം രണ്ട് ശതമാനം ഇടിഞ്ഞ് 4.851 ബില്യണ്‍ ക്യൂബിക് മീറ്ററിലെത്തി.
