Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യുഡിഎഫ് സർക്കാർ നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ

എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യുഡിഎഫ് സർക്കാർ നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. കേരളത്തിലെ പൊതുജനങ്ങൾക്ക് യുഡിഎഫ് സർക്കാർ നൽകിയ വാക്ക് പാലിച്ച ദിനമാണിതെന്നും, എന്തിനാണ് യുഡിഎഫ് സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടുത്തിയ ദിവസമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. “വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല” എന്ന് ഓർമ്മിപ്പിച്ച എ.ഡി. തോമസ്, വെട്ടേറ്റത് കേരളത്തിന്റെ പൊതു മനസാക്ഷിക്കാണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലെ യുവജനങ്ങളുടെ തല തല്ലിപ്പൊളിക്കാമെന്ന് ഇനി ആരും കരുതേണ്ടതില്ലെന്നും, അതിനെ രക്ഷാപ്രവർത്തനമെന്ന് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 23, വ്യാഴം

അതീവ ജാഗ്രതയില്‍ ഡല്‍ഹി. സിജെപി പ്രതിഷേധം തുടരുന്നതിനിടെ 16 മെട്രോസ്റ്റേഷനുകള്‍ അടച്ചു. പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ ഒഴുകിയെത്തുകയാണ്. സമരക്കാരെ നേരിടാന്‍ 40 കമ്പനി സൈന്യത്തെ കൂടി നിയോഗിച്ചു. സിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ശ്രമം നടത്തുന്നുണ്ട്. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യംവിളി. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടും പോലീസ് അതിക്രമങ്ങള്‍ക്കെതിരെയുമാണ് പ്രതിപക്ഷം മുദ്രാവാക്യം […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാം വില 13,500 രൂപയും പവന്‍ വില 1,08,000 രൂപയുമായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ശനിയാഴ്ചയ്ക്ക് ശേഷം മാത്രം പവന്‍ വിലയില്‍ 3,480 രൂപയുടെ വര്‍ധനയുണ്ടായി. സ്വര്‍ണ വില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തുമെന്ന പ്രതീക്ഷകള്‍ക്കാണ് ഇത് മങ്ങലേല്‍പ്പിക്കുന്നത്. ഈ മാസം ആദ്യം പവന്‍ വില 1,03,240 രൂപ […]

Posted inടെക്നോളജി

‘ഹ്യൂമന്‍ റഫ്രിജറേറ്റര്‍’ പുറത്തിറക്കി ജപ്പാന്‍

മിനിറ്റുകള്‍ക്കുള്ളില്‍ ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ‘ഹ്യൂമന്‍ റഫ്രിജറേറ്റര്‍’ അഥവാ വാക്ക്-ഇന്‍ കൂളിങ് ബൂത്ത് വികസിപ്പിച്ച് ജപ്പാന്‍. ‘ഡോ ഹീമോണ്‍ ബോക്‌സ്’ എന്ന ഈ ബൂത്തില്‍ ഒരേ സമയം ഒരാള്‍ക്ക് മാത്രം ഇരിക്കാം. ഒരാള്‍ ഇതിനുള്ളില്‍ ഇരുന്നുകഴിഞ്ഞാല്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ ശരീരം തണുപ്പിക്കാം. ഈ ബൂത്തിനുള്ളില്‍ ഏകദേശം 10 മിനിറ്റ് ചെലവഴിക്കുന്നത് ശരീര താപനില ഗണ്യമായി കുറക്കാനും, ദീര്‍ഘനേരം ചൂടേറ്റുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കും. പരമ്പരാഗത സ്‌പോട്ട് എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നതിന്റെ പകുതി വൈദ്യുതി മാത്രമേ ഇതിന്റെ സിസ്റ്റം […]

Posted inവിനോദം

‘ലോ ആന്‍ഡ് ഓര്‍ഡര്‍’ ചിത്രം പുതിയ പോസ്റ്റര്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ എന്ന ചിത്രം സെപ്റ്റംബര്‍ നാലിന് പുറത്തെത്തും. റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന പുതിയ പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തിലെ ലീഡ് റോള്‍ കൈകാര്യം ചെയ്യുന്ന പ്രകാശ് വര്‍മ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ജൂനിയേഴ്‌സായ അഞ്ച് ചെറുപ്പക്കാരും ചേര്‍ന്നുള്ള ദൃശ്യമാണ് പോസ്റ്ററില്‍. കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷന്‍, മാസ് എന്റര്‍ടൈനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പ്രകാശ് വര്‍മ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വലിയൊരു […]

Posted inവിനോദം

‘പള്ളിച്ചട്ടമ്പി’ സോണി ലിവിലൂടെ 24 മുതല്‍

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ‘പള്ളിച്ചട്ടമ്പി’ ഒടിടിയിലേക്ക്. സോണി ലിവിലൂടെ ജൂലൈ 24നാണ് ചിത്രം ഒടിടിയില്‍ എത്തുക. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും, സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്ക്‌സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലാണ്. കയാദു ലോഹറാണ് നായികയായി എത്തുന്നത്. വിജയരാഘവന്‍, […]

Posted inഓട്ടോമോട്ടീവ്

ബസാള്‍ട്ട് എക്സ് കംഫര്‍ട്ട് എഡിഷന്‍ പുറത്തിറക്കി

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍, ബസാള്‍ട്ട് എക്സ് കംഫര്‍ട്ട് എഡിഷന്‍ പുറത്തിറക്കി. ഈ കൂപ്പെ എസ് യുവിയുടെ വില 8.75 ലക്ഷം രൂപയാണ്. കംഫര്‍ട്ട് എഎക്സ്എസ് പാക്കോടെയാണ് ബസാള്‍ട്ട് എക്സ് കംഫര്‍ട്ട് എഡിഷന്‍ വിപണിയില്‍ എത്തിയത്. ഇത് യു, പ്ലസ് വേരിയന്റുകളില്‍ ലഭ്യമാകും. മെക്കാനിക്കല്‍ രംഗത്ത് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 81 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാന്യുവല്‍ ഗിയര്‍ബോക്സുമായാണ് […]

Posted inപുസ്തകങ്ങൾ

തീപിടിച്ച വിരലുകള്‍

സ്വാതന്ത്ര്യബോധവും ഇച്ഛാശക്തിയും കൊണ്ട് ചിത്രകലാരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സ്ത്രീകളുടെ അസാധാരണമായ ജീവിതത്തിലൂടെ, പോരാട്ടവീര്യമാര്‍ന്ന സൃഷ്ടികളിലൂടെയുള്ള പര്യടനമാണീ കൃതി. സ്‌ത്രൈണസത്തയുടെ അവകാശവും അധികാരവും ശക്തവും തീവ്രവുമായവിധം അവതരിപ്പിക്കുന്ന ഇരുപത് പ്രബന്ധങ്ങളും കലാപഠനമേഖലയ്ക്ക് മികച്ച ഉപലബ്ധിയാണ്. ‘തീപിടിച്ച വിരലുകള്‍’. ഡോ പി കെ ഭാഗ്യലക്ഷ്മി. കൈരളി ബുക്‌സ്. വില 275 രൂപ.

Posted inആരോഗ്യം

ഹൃദയാരോഗ്യത്തിന് കാപ്പി കുടിക്കുന്നത് നല്ലത്

ഹൃദയാരോഗ്യത്തിന് കാപ്പി ഗുണം ചെയ്യുമെന്നും ദിവസവും രണ്ടുമുതല്‍ അഞ്ചു കപ്പുവരെ കാപ്പി കുടിക്കുന്നത് സുരക്ഷിതമാണെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍. സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന അവലോകനത്തിലാണ് ഇക്കാര്യം പറയുന്നത്. മിതമായ അളവില്‍ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയല്‍ ഫൈബ്രിലേഷന്‍, രക്താതിസമ്മര്‍ദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പഠനം പറയുന്നു. ഏകദേശം 400 മില്ലിഗ്രാംവരെ കഫീന്‍ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തില്‍ കണ്ടെത്തിയത്. ഫില്‍ട്ടര്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

    അതീവ ജാ​ഗ്രതയിൽ ദില്ലി. ദില്ലിയിലെ മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 16 മെട്രോസ്റ്റേഷനുകൾ അടച്ചു. ദില്ലിയിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. പരീക്ഷാ ക്രമക്കേടുകളിൽ ജന്തർ മന്തറിലെ സിജെപി സമരം തുടരുകയാണ്. സമരവേദിയിലേക്ക് ഒഴുകിയെത്തുകയാണ് യുവാക്കൾ. ചർച്ചയ്ക്ക് വീണ്ടും കേന്ദ്ര ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളെ തുടർന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു.   നീറ്റ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ. […]