സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് സംഗീതം ഒരുക്കിയ ഈ മാസ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഗാന ഖാതര്‍ ആണ്. അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നതും. മമിത ബൈജു നായകിയായി എത്തുന്ന ചിത്രം 2026 ഓഗസ്റ്റ് 14ന് തിയറ്ററില്‍ എത്തും. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുന്‍പ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.
