ഇലക്ട്രിക് വാഹനമായ പിവി7 ആഗോളതലത്തില്‍ അവതരിപ്പിച്ച് കിയ. പാസഞ്ചര്‍, കാര്‍ഗോ പതിപ്പുകളില്‍ ഈ വാഹനം ലഭ്യമാകും. കിയ തങ്ങളുടെ ബിയോണ്ട് വെഹിക്കിള്‍ പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ച രണ്ടാമത്തെ മോഡലാണിത്. പിവി7 പാസഞ്ചര്‍ യാത്രക്കാരുടെ സൗകര്യത്തിനും ദൂരയാത്രകള്‍ക്കും പ്രാധാന്യം നല്‍കുമ്പോള്‍, പിവി7 കാര്‍ഗോ വാണിജ്യ ഉപയോക്താക്കള്‍ക്കുവേണ്ടി ഭാരം വഹിക്കാനുള്ള ശേഷിക്കും പ്രായോഗികതയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. 71.5 കിലോവാട്ട്അവര്‍, 96.2 കിലോവാട്ട്അവര്‍ എന്‍സിഎം ബാറ്ററി പായ്ക്കുകളില്‍ പിവി7 ലഭ്യമാണ്. ഇത് ഫ്രണ്ട്-വീല്‍-ഡ്രൈവ് സെറ്റപ്പ് വഴി 200 കിലോവാട്ട് വരെ കരുത്തും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പിവി7 കാര്‍ഗോ 2, 3 സീറ്റ് ലേഔട്ടുകളില്‍ ഇത് ലഭ്യമാണ്. പിവി7 പാസഞ്ചര്‍ ആഗോളതലത്തില്‍ ഒമ്പത് യാത്രക്കാര്‍ക്കും (കൊറിയയില്‍ 11 പേര്‍ക്കും) ഇതില്‍ ഇരിക്കാം.
പാസഞ്ചര്‍, കാര്‍ഗോ പതിപ്പുകളില്‍ കിയ പിവി7
