ഇരുപതാം നൂറ്റാണ്ടിലെ സമുന്നത രാഷ്ട്രീയ ചിന്തകരിലൊരാളായ ബി.ആര്‍. അംബേദ്കറുടെ ചിന്തയിലെ കേന്ദ്രസങ്കല്പനങ്ങളായ ജനാധിപത്യം, ജാതിനിര്‍മ്മൂലനം, ഭരണഘടനാപരമായ ധാര്‍മ്മികത, മൈത്രി തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ജനാധിപത്യം എന്ന ആശയം മുതല്‍ ഭരണകൂട സങ്കല്പംവരെയുള്ള മേഖലകളില്‍ അംബേദ്കര്‍ നടത്തിയ ഇടപെടലുകളെയും അവയുടെ മൗലിക പ്രാധാന്യത്തെയും ഈ പുസ്തകം ആഴത്തില്‍ വിശകലനം ചെയ്യുന്നു. അതോടൊപ്പം, മാര്‍ക്സ്, ഗാന്ധി എന്നിവരുടെ ആശയലോകവും അംബേദ്കറുടെ ചിന്തയും തമ്മിലുള്ള സംവാദസാധ്യതകളെക്കൂടി ഈ കൃതി അന്വേഷണവിധേയമാക്കുന്നു. ‘മൈത്രി – പടവുകള്‍ പാഠങ്ങള്‍’. സുനില്‍ പി ഇളയിടം. ഡിസി ബുക്‌സ്. വില 342 രൂപ.
