പ്രിയദര്ശന് സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ ചിത്രം ‘തേന്മാവിന് കൊമ്പത്ത്’ റീ റിലീസ് ഒക്ടോബര്‍ ഒന്നിന്. 4കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്. മോഹന്‍ലാല്‍, ശോഭന നെടുമുടി വേണു, ശ്രീനിവാസന്, പപ്പു എന്നിവര്‍ക്കു പുറമേ ശങ്കരാടി, ശരത് സക്സേന, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ഗീത വിജയന്, നന്ദു, കെ ആര് വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്. ബേണി- ഇഗ്നേഷ്യസ്സാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങള്‍. എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, സുജാത എന്നിവരാണു ഗായകര്‍.
‘തേന്മാവിന് കൊമ്പത്ത്’ ഒക്ടോബര്‍ ഒന്നിന് റീ റിലീസ്
