ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകള്‍ ഇനിമുതല്‍ തപാല്‍ ഓഫീസുകളില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് വിതരണമാരംഭിച്ചിട്ടുള്ളത്. വൈകാതെ ഇത് എല്ലാ തപാല്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധാര്‍കാര്‍ഡും മറ്റുരേഖകളുമായി തപാല്‍ ഓഫീസിലെത്തുന്നവര്‍ക്ക് 51 രൂപയ്ക്ക് സിം വാങ്ങാം. ഗുണഭോക്താവിന്റെ ഫോട്ടോ വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ നേരിട്ടെത്തണം. ഓരോ പോസ്റ്റ് ഓഫീസിലും ഓരോ ഉദ്യോഗസ്ഥന് സിം വിതരണത്തിന്റെ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. മാസം 100 സിമ്മെങ്കിലും ഒരു ഹെഡ്പോസ്റ്റ് ഓഫീസില്‍നിന്ന് വില്‍ക്കാനാവുമെന്നാണ് തപാല്‍വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തപാല്‍വകുപ്പിന്റെയും ബി.എസ്.എന്‍.എലിന്റെയും സേവനശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
