നാഷണല്‍ പോലീസ് അക്കാദമിയുടെ 1981 ബാച്ചിലെ ഏക വനിതയായിരുന്ന മീരാന്‍ ഛദ്ദ ബോര്‍വങ്കര്‍ തന്റെ കരിയറിനെ നിര്‍വ്വചിച്ച നിരവധി സെന്‍സേഷണല്‍ കേസുകള്‍ വിവരിക്കുന്ന പുസ്തകം. സേനയിലെ വിവേചനങ്ങള്‍ക്കെതിരെ പോരാടുകയും, വിവാദപരമായ നിരവധി കേസുകള്‍ അന്വേഷിക്കുകയും ചെയ്ത അവര്‍, നിയമവാഴ്ചയെ മറികടക്കാന്‍ ശ്രമിച്ച ഉന്നതരെ വെല്ലുവിളിക്കാനും ഇഴഞ്ഞുനീങ്ങുന്ന ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിക്കാനും ഭയപ്പെട്ടില്ല. ജല്‍ഗാവ് ലൈംഗികപീഡനം, ആലുക്കാസിലെ വമ്പന്‍ മോഷണം എന്നിവയില്‍ തുടങ്ങി ഹൈവേക്കൊള്ള, വര്‍ഗ്ഗീയകലാപങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, തുറമുഖ മോഷണങ്ങള്‍, സാമ്പത്തികത്തട്ടിപ്പുകള്‍ എന്നിങ്ങനെ നീളുന്ന കേസുകളുടെ ചരിത്രം. വിട്ടുവീഴ്ചയില്ലാത്ത പോലീസ് ഓഫീസര്‍ എന്ന് രാജ്യം വിശേഷിപ്പിച്ച ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ, ചടുലവും സത്യസന്ധവും പ്രചോദനാത്മകവുമായ ഓര്‍മ്മക്കുറിപ്പുകള്‍. ‘മാഡം കമ്മീഷണര്‍’. പരിഭാഷ – ഷിജു സുകുമാരന്‍. മാതൃഭൂമി. വില 314 രൂപ.
മാഡം കമ്മീഷണര്‍
