അടിസ്ഥാന പലിശ നിരക്കുകളിലോ നയ സമീപനത്തിലോ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ചില്ലറ വിലക്കയറ്റം 5.1 ല്‍ നിന്ന് അഞ്ചു ശതമാനമായി കുറയുമെന്നാണ് ആര്‍.ബി.ഐയുടെ വിലയിരുത്തല്‍. അതുപോലെ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച അനുമാനം 6.6 ല്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ത്തി. ഒന്നാം സാമ്പത്തിക പാദത്തിലെ ജി.ഡി.പി വളര്‍ച്ച ഏഴു ശതമാനമാകും എന്നാണ് പ്രതീക്ഷ. നിര്‍ണായക നിരക്കുകളായ റീപോ 5.25 ശതമാനം, റിവേഴ്സ് റീപോ 3.35%, ബാങ്ക് റേറ്റ് 5.50%, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി 5.50%, സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി 5%, കരുതല്‍ പണ അനുപാതം 3%, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ 18% എന്നിവ അതേപടി നിലനിര്‍ത്തി. ആര്‍.ബി.ഐ ഗവര്‍ണറുടെ പണനയ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാര്യമായ മാറ്റം പ്രകടമായില്ല. പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം റിസര്‍വ് ബാങ്ക് സ്വീകരിച്ചതോടെ, ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പകളുടെ പലിശനിരക്കില്‍ മാറ്റം ഉണ്ടാവില്ല.
പലിശനിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം
