8

കാന്‍സര്‍ ചികിത്സയില്‍ ഉദ്ധാരണക്കുറവിനു നല്‍കുന്ന മരുന്നായ വയാഗ്രയുടെ പങ്കിനേക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. വയാഗ്രയിലെ സില്‍ഡെനാഫില്‍ എന്ന ഘടകത്തിന് കാന്‍സര്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കു പടരുന്നത് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കാന്‍സര്‍ റിസര്‍ച്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്ലാലിറ്റ് ഹെല്‍ത്ത് സര്‍വീസസുമായി സഹകരിച്ച് വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് പഠനം നടത്തിയത്. കാന്‍സര്‍ മറ്റ് അവയവങ്ങളിലേക്ക് പടരാനും വളരാനുമായി ട്യൂമര്‍ കോശങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ആവശ്യമാണ്. ഇതു തടയുകയാണ് സില്‍ഡെനാഫില്‍ ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കൊളസ്‌ട്രോള്‍ ലഭ്യമാക്കുന്നതു പരിമിതപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം കുറയുമെന്നാണ് ഗവേഷകരുടെ വാദം. കാന്‍സര്‍ കോശങ്ങളിലും എലികളിലുമായി നടത്തിയ ലബോറട്ടറി പഠനങ്ങള്‍ക്കു പുറമെ, ഏകദേശം അഞ്ച് ദശലക്ഷം ആളുകളെക്കുറിച്ചുള്ള മെഡിക്കല്‍ രേഖകളും വിശകലനം ചെയ്താണ് വിലയിരുത്തലിലെത്തിയത്. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് വയാഗ്ര ഉപയോഗിച്ച പുരുഷന്മാരില്‍ അത് ഉപയോഗിക്കാത്തവരേക്കാള്‍ അതിജീവന നിരക്ക് കൂടുതലായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. സില്‍ഡെനാഫിലും കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിനുകളും കഴിച്ച പുരുഷന്മാരില്‍ അതിജീവനനിരക്ക് വീണ്ടും കൂടിയെന്നും പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *