തൃശൂർ നാട്ടികയിലെ ദേശീയപാതയിൽ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. കളക്ടറും തൃശൂർ റൂറൽ എസ്പിയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ദേശീയപാതയിൽ പരിശോധന നടത്തി ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് ടോൾ പിരിവ് വീണ്ടും ആരംഭിച്ചത്. എന്നാൽ നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് സിപിഎം അറിയിച്ചിരുന്നു. എന്നാൽ, 62 കിലോമീറ്ററിൽ 90 ശതമാനം പണി കഴിഞ്ഞെന്ന് ദേശീയപാത അതോറിറ്റി വിശദീകരിച്ചു. ടോൾ പ്ലാസയിൽ പ്രതിഷേധം ഇന്ന് തുടരും.
നാട്ടികയിലെ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ മന്ത്രിയുടെ നിർദേശം
