മലയാള സിനിമയില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ ചിത്രം കൂടി എത്തുകയാണ് ‘കണ്ടന്‍’. പുതുമുഖ സംവിധായകന്‍ ആയ ജിബിന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിബിന്‍ ആന്റണി, അലന്‍ ജേക്കബ് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. രചന, എഡിറ്റിംഗ്, ലിറിക്‌സ് എന്നിവ സംവിധായകന്‍ ജിബിന്‍ ആന്റണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും യൂകെയില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് യൂകെ മലയാളികളായ പുതുമുഖങ്ങള്‍ ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ജെയ്‌സണ്‍ ജോണ്‍ ആണ്. സൂരജ് സന്തോഷ്, സിതാര കൃഷ്ണകുമാര്‍, അഞ്ജു ജോസഫ് […]
മെയ്ബ ജിഎല്‍എസ് 680 ന്റെ 2026 പതിപ്പ്
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസിന്റെ അത്യാഡംബര എസ്യുവി മോഡലായ മെയ്ബ ജിഎല്‍എസ് 680-യുടെ 2026 പതിപ്പ് പ്രദര്‍ശിപ്പിച്ചു. മുന്‍ഗാമിയായിരുന്ന മെയ്ബ ജിഎല്‍എസ് 600-ല്‍ നിന്ന് മാറ്റങ്ങളോടെയാണ് മുഖംമിനുക്കിയ മോഡല്‍ വരുന്നത്. മെയ്ബ ഗ്രില്ല് മുന്‍ മോഡലിലേത് പോലെ ഇതിലും തുടരുന്നു. എന്നാല്‍, ഇതിന് മുകളിലായി തിളങ്ങുന്ന മെയ്ബ ബാഡ്ജിങ് പുതുമയാണ്. രണ്ട് ത്രീ പോയന്റ് സ്റ്റാര്‍ ഡിആര്‍എല്‍ ഉള്‍പ്പെടെത്തി റീ ഡിസൈന്‍ ചെയ്ത ഹെഡ്ലൈറ്റാണ് 2026 പതിപ്പില്‍ നല്‍കിയിട്ടുള്ളത്. ബോണറ്റില്‍ തിളങ്ങുന്ന എംബ്ലം നല്‍കുന്നത് ഓപ്ഷണലാണ്. […]
അപരലോകം
‘ഇതൊരു റിയാലിറ്റി ഷോ ആണ്. ഈ റിയാലിറ്റി ഷോയില്‍ നമ്മുടെ ഊഴം അവസാനിച്ചു കഴിഞ്ഞു. വലിയ വലിയ പ്രതിഭാശാലികളുടെയും അഭ്യാസികളുടെയും കളിക്കളമാണിത്. നമ്മള്‍ കളത്തിന് പുറത്താണ്.’ എലിമിനേഷന്‍ റൗണ്ട്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹോംസ്, അപരലോകം, കരഗതം തുടങ്ങി പുതിയ കാലത്തിന്റെ സന്ദേഹങ്ങളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന, പല നിലകളില്‍ പുറന്തള്ളപ്പെട്ടു പോകുന്ന മനുഷ്യരെ പിന്തുടരുന്ന പത്ത് കഥകള്‍. ‘അപരലോകം’. വത്സലന്‍ വാതുശ്ശേരി. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.
ഉദര-ഹൃദയാരോഗ്യത്തിന് ഉണക്കമുന്തിരി കഴിക്കാം
ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ഉദരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം മലബന്ധത്തില്‍ നിന്നുള്ള ആശ്വാസമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ കുടലിലെ ജലാംശം നിലനിര്‍ത്താനും മലം മൃദുവാക്കാനും സഹായിക്കുന്നു. ഉണക്കമുന്തിരിയിലുള്ള ‘സോര്‍ബിറ്റോള്‍’ എന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തം ഒരു സ്വാഭാവിക ‘ലാക്‌സേറ്റീവ്’ ആയി പ്രവര്‍ത്തിക്കുന്നു. ഇത് കുടലിലേക്ക് കൂടുതല്‍ ഈര്‍പ്പം എത്തിക്കാനും മലശോധന സുഗമമാക്കാനും സഹായിക്കും. വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഉണക്കമുന്തിരി ഏറെ ഫലപ്രദമാണ്. കുടലിലെ […]
നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് മുന്നിൽ നിബന്ധനകൾ വെച്ച് സോനം വാങ്ചുക്ക്
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് മുന്നിൽ നിബന്ധനകൾ വെച്ച് സോനം വാങ്ചുക്ക്. കേന്ദ്ര സർക്കാർ നൽകിയ 2 ഉറപ്പുകൾ പാലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സോനം കത്തയച്ചു. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് പരിഗണിക്കാമെന്ന വാഗ്ദാനവും സർക്കാർ നൽകിയിരുന്നു. ഈ രണ്ട് കാര്യങ്ങളും അടിയന്തരമായി നടപ്പാക്കിയാൽ […]
നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സി ജെ പി നേതൃത്വം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കുമായി സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സി ജെ പി നേതൃത്വം. ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അദ്ദേഹത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും, ഈ പോരാട്ടത്തിൽ രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി ജെ പി നേതാവ് അഭിജിത് ദീപ്കെ പ്രതികരിച്ചു.
ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകൾക്കാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കാപ്പയുള്ളതിനാൽ സുഗതന് ജയിൽ മോചിതനാകാൻ കഴിയില്ല. നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത്.
സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അഖിലേഷ് യാദവ്
സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. നിങ്ങൾ വിദ്യാർഥികളെ കേൾക്കുന്നില്ലെങ്കിൽ അവർ തെരുവുകളിലേക്ക് വരും. വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ഇതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. ഇങ്ങനെയാണോ നമ്മുടെ വിദ്യാർഥികളോട് പെരുമാറേണ്ടതെന്നും, നമ്മുടെ പെൺമക്കളുടെ വസ്ത്രങ്ങളും നിങ്ങൾ കീറുമോ, ഇതാണോ അവരോട് പെരുമാറേണ്ട രീതി യെന്നും അഖിലേഷ് യാദവ് ചോദിച്ചു.
ജമ്മു കശ്മീരിൽ ഭീകരാക്രമണം
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷി(35)യാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അമർനാഥ് യാത്രയുടെ സുരക്ഷയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരേയാണ് ഭീകരർ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം.
