പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖലീഫ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. സ്മാര്‍ട്ട് ആന്‍ഡ് മാസ് ലുക്കിലുള്ള പൃഥ്വിരാജ് ആണ് പോസ്റ്ററിലുള്ളത്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്ക്കല്‍ ആമിര്‍ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ ‘മാമ്പറയ്ക്കല്‍ അഹമ്മദ് അലി’യായി മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലാണ് അതിഥി വേഷത്തില്‍ എത്തുന്നത്. മാളവിക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമാണിന്റെതാണ് തിരക്കഥ.
‘ഖലീഫ’ സിനിമയുടെ പുതിയ പോസ്റ്റര്‍
