നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നേട്ടവുമായി മലയാളിയുടെ എ.ഐ. സ്റ്റാര്‍ട്ടപ്പിനെ അമേരിക്കന്‍കമ്പനി 50 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഓര്‍ക്കാട്ടേരി സ്വദേശി നിര്‍മല്‍ നമ്പ്യാര്‍ ഉത്തരാഖണ്ഡ് സ്വദേശി ആദിത്യശര്‍മക്കൊപ്പം തുടങ്ങിയ സൂപ്പര്‍ മാനേജര്‍ എ.ജി.ഐ. എന്ന സ്റ്റാര്‍ട്ടപ്പാണ് യു.എസിലെ പ്രമുഖ 100 കമ്പനികളുടെ പട്ടികയിലുള്ള ഒരു കമ്പനി സ്വന്തമാക്കുന്നത്. ഒരുമാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാകും. പ്രവര്‍ത്തനംതുടങ്ങി 15 മാസംകൊണ്ടാണ് ഇത്രയുംവലിയ നേട്ടം. ബഹുരാഷ്ട്ര കമ്പനികളുടെ പ്രോജക്ട് മാനേജ്മെന്റ്, നിര്‍വഹണം എന്നിവ എ.ഐ. ഏജന്റ്സിലൂടെ എളുപ്പമാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. നേരത്തെ ഒക്ലസ് എ.എ. എന്നായിരുന്നു പേര്. ഛണ്ഡീഗഢിലാണ് ആസ്ഥാനമെങ്കിലും ബെംഗളൂരുവിലും ഓഫീസുണ്ട്. നൂറോളം പ്രമുഖ കമ്പനികള്‍ നിലവില്‍ ഈ എ.ഐ. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
മലയാളിയുടെ എ.ഐ. സ്റ്റാര്‍ട്ടപ്പിനെ അമേരിക്കന്‍ കമ്പനി ഏറ്റെടുക്കുന്നു
