1 5

വ്യാവസായിക വളര്‍ച്ചയുടെ സൂചികയായ മാനുഫാക്ചറിങ് പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക വന്‍ ഇടിവ് നേരിട്ടു. ജൂണിലെ 54.2 ല്‍ നിന്ന് ജൂലായില്‍ 53.5 ആയാണ് കുറഞ്ഞത്. അഞ്ചുവര്‍ഷത്തെ താഴ്ന്ന വളര്‍ച്ചാനിരക്കാണിത്. കോവിഡിന് ശേഷമുള്ള വിപണിയുടെ കുതിപ്പിന്റെ വേഗം കുറയുന്നുവെന്നതും ഉത്പാദന മേഖല മാന്ദ്യത്തിന്റെ നിഴലിലാണെന്നുമുള്ള സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്. സൂചിക 50ന് മുകളില്‍ തുടരുന്നത് മുന്നേറ്റത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ദീര്‍ഘകാല ശരാശരിയായ 54.2ന് താഴേക്കെത്തിയത് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നു. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ നിരക്കാണ് ഉത്പാദനമേഖലയില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും ഓര്‍ഡറുകളിലുണ്ടായ കുറവുമാണ് സൂചികയെ താഴേക്കെത്തിച്ചത്. എന്നാല്‍, നിര്‍മാണ ചെലവ് അഞ്ച് മാസത്തെ താഴ്ന്ന നിരക്കിലെത്തിയത് ആശ്വാസകരമാണ്. അതേസമയം, ഗതാഗത ചെലവ് കൂടുന്നത് തിരിച്ചടിയുമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *