പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്ക് മാപ്പ് നൽകാൻ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ തന്നെ അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ ആണ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയത്. ദില്ലിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിച്ച രാഹുൽ ഗാന്ധി, ആർഎസ്എസിനെയും വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി
