തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകൾക്കാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കാപ്പയുള്ളതിനാൽ സുഗതന് ജയിൽ മോചിതനാകാൻ കഴിയില്ല. നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത്.
സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അഖിലേഷ് യാദവ്
സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. നിങ്ങൾ വിദ്യാർഥികളെ കേൾക്കുന്നില്ലെങ്കിൽ അവർ തെരുവുകളിലേക്ക് വരും. വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ഇതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. ഇങ്ങനെയാണോ നമ്മുടെ വിദ്യാർഥികളോട് പെരുമാറേണ്ടതെന്നും, നമ്മുടെ പെൺമക്കളുടെ വസ്ത്രങ്ങളും നിങ്ങൾ കീറുമോ, ഇതാണോ അവരോട് പെരുമാറേണ്ട രീതി യെന്നും അഖിലേഷ് യാദവ് ചോദിച്ചു.
ജമ്മു കശ്മീരിൽ ഭീകരാക്രമണം
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷി(35)യാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അമർനാഥ് യാത്രയുടെ സുരക്ഷയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരേയാണ് ഭീകരർ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം.
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് രാഹുൽ ഗാന്ധി. തിങ്കളാഴ്ച സി ജെ പി പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂരമായ ലാത്തിച്ചാർജിന്റെയും പൊലീസ് അതിക്രമച്ചിന്റെയും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് അദ്ദേഹം വാർത്താ സമ്മേളനം നടത്തി. രാജ്യത്തെ വിദ്യാർഥികൾ ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.
ഡിവൈഎഫ്ഐയെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് ഇഎൻ സുരേഷ് ബാബു
ഡിവൈഎഫ്ഐയെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു. .പൊതിച്ചോറ് തടയാൻ നിനക്കാവില്ല. നിന്റെ അപ്പന് പറ്റിയിട്ടില്ല മുരളീധരാ… പിന്നെയാ നിനക്കെന്നും സുരേഷ് ബാബു ചോദിച്ചു. പാലക്കാട് എരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിഎസ് അച്യുതാനന്ദൻ അനുസ്മരണ പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇഎൻ സുരേഷ് ബാബു.
വഖഫ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു
വഖഫ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വഖഫ് ബോഡിന്റെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ ആനുപാതികമായി ഇതര സമുദായക്കാരെ ഉൾപ്പെടുത്താമെന്ന് അറിയിച്ചത്. എന്നാൽ നിലവിലുള്ള ബോർഡിൽ ഇവരെ രണ്ടുപേരെ ഉൾപ്പെടുത്തുന്നതിന് പകരം പൂർണ്ണ പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പുതുക്കിയ കേന്ദ്ര നിയമം പാലിക്കേണ്ടി വരുമെന്നും അതിന് വഴിയൊരുക്കിയത് പിണറായി സർക്കാർ ആണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വിശദീകരിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 22, ബുധന്‍
പാര്‍ലമെന്റില്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. പരീക്ഷാ വീഴ്ചകളും പോലീസ് നടപടികളും ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സ്പീക്കര്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചശേഷം ചര്‍ച്ച മതിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിലപാടെടുത്തു. ഡല്‍ഹിയില്‍ പാറ്റ പാര്‍ട്ടിക്കു പിന്തുണയുമായി കൂടുതല്‍ ജനങ്ങള്‍ എത്തി. സിജെപി നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയില്‍ ഉച്ചയ്ക്കു രണ്ടിനു ചര്‍ച്ച നടത്താമെന്നാണു വാഗ്ദാനം ചെയ്തിരുന്നതെങ്കിലും […]
കരുവേലിപ്പടി ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം
കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് കടിയേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലീനയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സിംഗ് അസിസ്റ്റന്റിനും ഇവിടെ വെച്ച് കടിയേറ്റിരുന്നു. ഇതിനു തൊട്ടുമുമ്പ് രോഗിയുടെ കൂട്ടിരിപ്പുകാരിയെയും നായ ആക്രമിച്ചിരുന്നു.
എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ഐപിഒയില്‍ കോളടിച്ച് ജീവനക്കാര്‍
എസ്ബിഐ മ്യൂച്ചല്‍ ഫണ്ടിന്റെ പ്രാരംഭ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കി ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതോടെ കോളടിച്ച് കമ്പനിയുടെ ഉന്നതരായ 13 ജീവനക്കാര്‍. കൈവശമുള്ള ഓഹരികള്‍ക്ക് ഒരു കോടി മുതല്‍ 121 കോടി രൂപ വരെ മൂല്യമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇഷ്യു വിലയേക്കാള്‍ 6.27 ശതമാനം വര്‍ധനയോടെയാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. അതായത് 610 രൂപയ്ക്ക്. 574 രൂപയായിരുന്നു ഇഷ്യു വില. 2018ല്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള എംപ്ലോയി സ്റ്റോക്ക് ഓപ്ഷന് പദ്ധതി വഴി ഓഹരികള്‍ വാങ്ങിയവരാണ് കോടിപതികളായത്. […]
ഹാക്കിങ് ശ്രമത്തിന് പിന്നില്‍ ഓപ്പണ്‍എഐ
എഐ പ്ലാറ്റ്ഫോമായ ഹഗിംഗ് ഫേസിനെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച നടന്ന ഹാക്കിങ് ശ്രമത്തിന് പിന്നില്‍ തങ്ങളുടെ എഐ മോഡലുകളാണെന്ന് തുറന്ന് സമ്മതിച്ച് ഓപ്പണ്‍എഐ. ആഭ്യന്തര പരിശോധനയ്ക്കിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സാം ഓള്‍ട്ട്മാന്റെ കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഹഗിംഗ് ഫേസിന്റെ സുരക്ഷാ സംവിധാനങ്ങളെ എഐ ഏജന്റുകള്‍ മറികടന്നുവെന്ന് ഓപ്പണ്‍എഐ പറയുന്നു. കൂടുതല്‍ സൈബര്‍ സുരക്ഷാ കഴിവുകളുള്ള എഐ മോഡലുകള്‍ വ്യാപിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ജിപിടി5.6 എസ്ഒഎല്‍ ഉള്‍പ്പെടെയുള്ള ഓപ്പണ്‍ എഐ മോഡലുകള്‍, വിപണിയില്‍ ഇതുവരെ ലഭ്യമല്ലാത്ത […]
