5 5

തണുപ്പു കൂടുമ്പോഴോ അല്ലാതെയോ ഉണ്ടാകാത്തവര്‍ വിരളം. മസില്‍ ക്രാംപ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിശേഷിപ്പിക്കുന്നത്. ആ സമയം അസഹ്യമായ വേദനയായിരിക്കും അനുഭവപ്പെടുക. ഉറക്കത്തിനിടെ പലപ്പോഴും വേദനയോടെ എഴുന്നേല്‍ക്കേണ്ട അവസ്ഥ വരെ ഉണ്ടാകാം. കാല്‍വണ്ണയുടെ പിന്നിലെ കാഫ് മസിലുകളെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്. ഏത് പ്രായക്കാരിലും മസില്‍ ക്രാംപ്‌സ് ഉണ്ടാകാം. എന്നാല്‍ ഇതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമാണ്. കോച്ചിപ്പിടിത്തം ഉണ്ടായാല്‍ നാരങ്ങാവെള്ളത്തില്‍ അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു ഫലപ്രദമാണ്. കോച്ചിപ്പിടിത്തമുണ്ടായ ഭാഗം സാവധാനം സ്‌ട്രെച്ച് ചെയ്യുന്നതു വളരെ ഗുണം ചെയ്യും. കോച്ചിപ്പിടിച്ച വശത്തിന്റെ എതിര്‍ദിശയിലേക്കാണ് സ്‌ട്രെച്ചു ചെയ്യേണ്ടത്. ഒന്നോ രണ്ടോ മിനിറ്റു സ്‌ട്രെച്ചു ചെയ്ത നിലയില്‍ തന്നെ തുടരാം. കോച്ചിപ്പിടിച്ച ഭാഗത്തു ചെറുതായി ചൂടോ തണുപ്പോ വയ്ക്കുന്നതും ഫലപ്രദമാണ്. ഐസ് പായ്ക്കും വയ്ക്കാം. ഇളംചൂടുവെള്ളത്തില്‍ കുളിക്കുന്നതും ഗുണം ചെയ്യും. കോച്ചിപ്പിടിത്തം വരുന്ന സമയത്തു മസാജ് ചെയ്യാം. മഗ്നീഷ്യം, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതു ഗര്‍ഭിണികളിലെ കോച്ചിപ്പിടിത്തം ലഘൂകരിക്കും. ലവണങ്ങളുടെ അപര്യാപ്തതയാണ് കാരണമെങ്കില്‍ അതിനു ഡോക്ടറുടെ നിര്‍ദേശത്തോടെ സപ്ലിമെന്റ്‌സ് കഴിക്കാം. ഒരേ പൊസിഷനില്‍ തുടരെ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യരുത്. കോച്ചിപ്പിടിത്തം കൂടെക്കൂടെ ഉണ്ടാകുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിശോധനകള്‍ ചെയ്യേണ്ടതാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *