w 412h 232croprect 0x0x1280x720imgid 01kz68rb17sett4bghqwa01x78imgname guruvayur temple virtual queue booking 1785843166247

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താം. ഭക്തർക്ക് സുഖ ദർശനത്തിനായി ഒരുക്കിയ വെർച്വൽ ക്യൂ സംവിധാനം ഇന്നുമുതൽ ആരംഭിച്ചു. രാവിലെ ഏഴുമുതൽ എട്ടുവരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ വഴി ഗുരുവായൂരപ്പനെ ദർശിച്ചു സായൂജ്യം നേടി. രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് നാട മുറിച്ച് വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. തിരിച്ചറിയൽ രേഖാ പരിശോധനയ്ക്ക് ശേഷം കെ രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വൽ ക്യൂ ദർശനം നേടിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *