പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ബലം പ്രയോഗിച്ചും വലിച്ചിഴച്ചും അറസ്റ്റു ചെയ്തു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനു നേതൃത്വം നല്‍കിയവരെയാണ് പൊലീസ് നീക്കിയത്. ബലപ്രയോഗത്തിനിടെ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. ഡല്‍ഹിയില്‍ യുവജനങ്ങളെ തല്ലിച്ചതച്ചതിനു വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്‍ സമരം നടത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി ചുമതലയുള്ള […]
രാത്രി വാർത്തകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ വിദ്യാർത്ഥികളും യുവാക്കളും ജൂലൈ 23-ന് മാനവീയം വീഥിയിൽ ഒത്തുകൂടും. അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാജ്യത്തിന്‍റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു.കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം താനും കേരളത്തില്‍ നിന്നുള്ള എംപിമാരും ഈ മാര്‍ച്ചിന്‍റെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി […]
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുത്ത് ദില്ലി പൊലീസ്
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുത്ത് ദില്ലി പൊലീസ്.മുതിര്‍ന്ന നേതാക്കളെയെല്ലാം പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. രാഹുലിനെ വഴിയിലൂടെ വലിച്ചിഴക്കാണ് അറസ്റ്റ് ചെയ്തത്. കയ്യൂക്ക് കാണിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.
സിജെപി മാർച്ചിനെതിരായ ദില്ലി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ
സിജെപി മാർച്ചിനെതിരായ ദില്ലി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ.പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അമിതമായി ബലം പ്രയോഗിച്ചുവെന്നും അതിക്രൂരമായി ആക്രമിച്ചെന്നും കെജ്രിവാൾ പറഞ്ഞു. പ്രതിഷേധക്കാർ സമാധാനപരമായി മാർച്ച് ചെയ്യുമ്പോഴാണ് ദില്ലി പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ.
എഫ്സിഎന്‍ആര്‍ നിക്ഷേപത്തിന് വന്‍ പ്രതികരണം
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക എഫ്സിഎന്‍ആര്‍ ആനുകൂല്യ പദ്ധതിക്ക് പ്രവാസികളില്‍ നിന്ന് വന്‍ പ്രതികരണം. പദ്ധതി ആരംഭിച്ച ജൂണ്‍ 8 മുതല്‍ ജൂലൈ 17 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ 17.41 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.67 ലക്ഷം കോടിയിലധികം രൂപ) എഫ്സിഎന്‍ആര്‍ നിക്ഷേപമാണ് പ്രവാസികള്‍ വഴി ഇന്ത്യന്‍ ബാങ്കുകളിലെത്തിയത്. ഡോളര്‍ സ്വാപ്പ് വിന്‍ഡോ വഴി ആകെ ലഭിച്ച 20.72 ബില്യണ്‍ ഡോളറിന്റെ (1.99 ലക്ഷം കോടിയിലധികം) സിംഹഭാഗവും ഈ പ്രവാസി നിക്ഷേപങ്ങളാണ്. ഇതിനുപുറമെ, വിദേശ ഫോറിന്‍ കറന്‍സി […]
എക്‌സിന്റെ പരിഷ്‌കരിച്ച ആന്‍ഡ്രോയിഡ് ആപ്പ് എത്തി
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പരിഷ്‌കരിച്ച ആന്‍ഡ്രോയിഡ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഒരു വര്‍ഷത്തോളം നീണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ജൂലായ് 20-ന് പരിഷ്‌കരിച്ച ആപ്പ് അവതരിപ്പിച്ചത്. കമ്പനിയുടെ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ എഞ്ചിനീയറിങ് പ്രൊജക്ട് ആയിരുന്നു ഇത്. പഴയ ആപ്പിനേക്കാള്‍ കൂടുതല്‍ വേഗമേറിയ പ്രവര്‍ത്തനം, സുഗമമായ സ്‌ക്രോളിങ്, കുറഞ്ഞ ലോഡിങ് സമയം, മെച്ചപ്പെട്ട നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വര്‍ഷങ്ങളായി ഐഒഎസ് പതിപ്പിനെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് ആപ്പ് പിന്നിലായതിനാലാണ് […]
‘ടോക്സിക് ചിത്രത്തിലെ ‘മധുമോഹിനി’ ഗാനം
‘തബാഹി’ എന്ന ഗാനത്തിന് ലഭിച്ച വന്‍ സ്വീകരണത്തിന് പിന്നാലെ, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ്, കെ.വി.എന്‍. പ്രൊഡക്ഷന്‍സ്, സീ മ്യൂസിക് കമ്പനി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘മധുമോഹിനി’ പുറത്തിറങ്ങി. റോക്കിങ് സ്റ്റാര്‍ യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. തനിഷ്‌ക് ബാഗ്ചി, അര്‍സ്ലാന്‍ നിസാമി, ഫഹീം അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയ ഗാനത്തിന് അഞ്ച് ഭാഷകളിലുമുള്ള […]
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ഉപയോഗം 300 മെഗാവാട്ട് വരെ കൂടാമെന്ന് കെ എസ് ഇ ബി വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യതയുണ്ട്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.
‘പരിപാടി’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തില്‍
‘2018’, ‘മാളികപ്പുറം’, ‘രേഖാചിത്രം’, ‘ആട് 3’ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്. നടന്‍ ജോജു ജോര്‍ജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നൂറോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം വമ്പന്‍ കാന്‍വാസില്‍ ഡിസംബര്‍ റിലീസ് ആയാണ് ഒരുങ്ങുന്നത്. ഒരു വര്‍ഷത്തോളം നടന്ന പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് വേണ്ടി നാലുമാസത്തോളം സമയമെടുത്ത് ആണ് ആക്ടേഴ്സ് […]
മഹീന്ദ്ര ബിഇ6 സ്വന്തമാക്കി കിച്ച സുദീപ്
മഹീന്ദ്ര ബിഇ6 വാഹനം സ്വന്തമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ കിച്ച സുദീപ്. ബിഇ 6 ഇലക്ട്രിക് എസ്യുവിയുടെ ഡെസേര്‍ട്ട് മിസ്റ്റ് നിറത്തിലുള്ള ബിഇ6 പാക്ക് ത്രീ പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിവരം. പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബിഇ6 എത്തുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 24.50 ലക്ഷം രൂപയിലും, അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയിലും ബി.ഇ.6 പാക്ക് ടൂ വേരിയന്റിന് […]
