മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒന്നിലധികം ഭാഷ പഠിക്കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍. ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യുന്നവരുടെ മസ്തിഷ്‌കം ചെറുപ്പവും ആരോഗ്യകരവുമായി തുടരുമെന്ന് പഠനം പറയുന്നു. പുതിയ ഭാഷകള്‍ പഠിക്കാന്‍ ശ്രമിക്കുന്നതിലൂടെ പുതിയ വാക്കുകള്‍ ഓര്‍ത്തെടുക്കുകയും വ്യാകരണം പഠിക്കുകയും ചെയ്യും. ഇതിലൂടെ നിരന്തരം മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നതിനാല്‍ ഗുണം ചെയ്യും. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ജെന്യൂറോസി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷും ഇംഗ്ലീഷും സംസാരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു പഠനത്തില്‍ പങ്കാളികളായത്. എംഇജിയിലൂടെ പഠനത്തില്‍ ഭാഗമായവരുടെ ഭാഷാവിനിമയശേഷിയും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തിയാണ് പഠനം നടത്തിയത്. പുതിയ ഭാഷ പഠിക്കുന്നത് ശ്രദ്ധ കൂട്ടുകയും ഓര്‍ശക്തി വര്‍ധിപ്പിക്കുകയും കാര്യനിര്‍വഹണശേഷി കൂട്ടുകയും ചെയ്യും. എത്രത്തോളം പുതിയ ഭാഷ പഠിക്കാന്‍ തയ്യാറാകുന്നോ അത്രത്തോളം പ്രായം കുറവും തോന്നിക്കും. ഭാഷകള്‍ പതിവായി ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്നു എന്നതാണ് മസ്തിഷ്‌കാരോഗ്യത്തിന് ഗുണം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
