Posted inപുസ്തകങ്ങൾ

വിഷാദ മോഹന സുന്ദരഗാനം

ബഷീറിന്റെ സംഗീതാഭിരുചികളിലൂടെ ഒരു സഞ്ചാരം. അദ്ദേഹം ഇഷ്ടപ്പെട്ടതും ശേഖരിച്ചതുമായ പാട്ടുകളെയും പാട്ടുകാരെയും ഒരുമിച്ചു ചേര്‍ക്കുകയാണിവിടെ. പ്രണയത്തിലും വിരഹത്തിലും ബഷീറിനു കൂട്ടാവുന്ന വിഷാദ മോഹന സുന്ദരഗാനങ്ങള്‍ മാങ്കോസ്റ്റിന്‍ മരത്തണലിലെ കാറ്റിലെന്നപോലെ ഈ പഠനത്തില്‍ ഒഴുകിപ്പരക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരന്റെ സംഗീതസാന്ദ്രമായ മറ്റൊരു ലോകം അന്വേഷിച്ചുപോകുന്ന പുസ്തകം. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീതലോകത്തെക്കുറിച്ചുള്ള പഠനം. ‘വിഷാദ മോഹന സുന്ദരഗാനം’. നദീം നൗഷാദ്. മാതൃഭൂമി. വില 161 രൂപ.  

Posted inലേറ്റസ്റ്റ്

അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാജ്യത്തിന്‍റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം താനും കേരളത്തില്‍ നിന്നുള്ള എംപിമാരും ഈ മാര്‍ച്ചിന്‍റെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട […]

Posted inആരോഗ്യം

ഡെങ്കിപ്പനി കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. ചെറിയ അളവ് വെള്ളത്തില്‍പ്പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകും. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തിയാല്‍ മാത്രമേ പ്രതിരോധം സാധ്യമാകൂ. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്തു മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി അന്വേഷണ സംഘം

ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി അന്വേഷണ സംഘം. മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിനാൽ എം കെ റാമിന്‍റെ ആദ്യ അറസ്റ്റ് അസാധുവാക്കിയിരുന്നു. അന്വേഷണ സംഘത്തിന്‍റെ ഗുരുതര വീഴ്ച മൂലമാണ് റാമിനെ കോടതി വിട്ടയച്ചത്. അറസ്റ്റിന്‍റെ കാരണം പ്രതിയെ രേഖാമൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസിന്‍റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ മൊബൈൽ വെളിച്ചത്തിൽ രോഗിയെ ചികിത്സിച്ച സംഭവത്തിൽ  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ ആരോപിച്ചു.”ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും ‘കറന്‍റ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതുവരെ കാത്തിരിക്കാം’ എന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് ആവശ്യം ഇല്ലെന്ന് നാട്ടകം സുരേഷ്

പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തില്‍ കോൺഗ്രസ് വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോയി എന്നാണ് അർത്ഥം. പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് ആവശ്യം ഇല്ലെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കി. എൽഡിഎഫുമായി കോൺഗ്രസ്‌ കൗൺസിലര്‍മാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം

സിജെപി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരോടൊപ്പം  മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണുഗോപാലും സമരത്തില്‍ പങ്കാളിയായി. കൈകള്‍ കൂട്ടിക്കെട്ടി കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു. പൊലീസും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പിന്നാലെ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഐഎസ്ആർഒയിൽ നേതൃമാറ്റം

ഐഎസ്ആർഒയിൽ നേതൃമാറ്റം. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. നിലവിൽ എസ്.എ.സിയിൽ തന്നെ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാർ ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇതോടൊപ്പം ബെംഗളൂരുവിലെ യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ മേധാവി എം. ശങ്കരനും ഈ മാസം അവസാനം വിരമിക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. നിലവിൽ സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് തീരുമാനം. സംഭവത്തിൽ സോനം വാങ്ങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ കോടതിക്ക് നന്ദിയറിയിച്ചു. സോനത്തിൻ്റെ ആരോ​ഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഗീതാഞ്ജലി ആംഗ്മോയാണ് കോടതിയെ സമീപിച്ചത്. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും കുഴപ്പമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 21, ചൊവ്വ

  ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ സംഘം. റാമിന് ജാമ്യം ലഭിക്കാനിടയാക്കിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. പ്രതി ഡോ. റാമിന്റെ അറസ്റ്റില്‍ പൊലീസിനു ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി തിരുത്തി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്‌സ് ഒഫിഷ്യോ അംഗമായി തുടരാമെന്ന് സുപ്രിംകോടതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാനവരി […]