പ്രമുഖ യു.എസ് എഐ കമ്പനികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത് തുടര്‍ന്ന് ചൈന. ക്വന്‍ 3.8 മാക്‌സ് എഐ മോഡല്‍ ചൈനയിലെ ആലിബാബ പുറത്തിറക്കിയതോടെയാണിത്. കോഡിങ്, റീസണിങ്, മള്‍ട്ടിമോഡല്‍ ടാസ്‌ക്കുകള്‍ എന്നിവയില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആന്ത്രോപിക്കിന്റെ ക്ലോഡ് തുടങ്ങിയ മുന്‍നിര യുഎസ് എഐ മോഡലുകളുടെ പ്രകടനത്തിന് ഒപ്പം നില്‍ക്കുന്നതാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈനയിലെ മൂണ്‍ഷോട്ട് എഐ കിമി കെ3 എന്ന മോഡല്‍ പുറത്തിറക്കി യു.എസ് കമ്പനികളെ ഞെട്ടിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആലിബാബയുടെ നീക്കം. ക്വന്‍ ശ്രേണിയിലെ ഏറ്റവും വലുതും ശക്തവുമായ മോഡല്‍ ആണിതെന്ന് കമ്പനി പറയുന്നു. അതേസമയം ഡെവലപ്പര്‍മാര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിരക്കിന്റെ കാര്യത്തിലും ആലിബാബ വെല്ലുവിളി ഉയര്‍ത്തുന്നു. ഒരു മില്യണ്‍ ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 2 ഡോളര്‍ വീതവും ഒരു മില്യണ്‍ ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 6 ഡോളര്‍ വീതവുമാണ് കമ്പനി ക്വന്‍ 3.8 മാക്‌സ്‌ന് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
