ഡല്‍ഹിയിൽ റോഡ് പരിശോധനക്കെത്തിയ മന്ത്രി യുവാവിന്‍റെ മുഖത്തടിച്ചു. തിലക് നഗറിൽ റോഡ് പരിശോധനക്ക് എത്തിയ മന്ത്രി പര്‍വേഷ് വര്‍മ്മയാണ് മൊബൈലിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ യുവാവിന്‍റെ മുഖത്ത് അടിക്കുകയും ഫോൺ പിടിച്ച് വാങ്ങുകയും ചെയ്തത്. റോഡിന്‍റെ ഉപരിതലം പൊളിഞ്ഞുവീഴുന്നത് യുവാവ് ചൂണ്ടി കാണിച്ചതിനാണ് മന്ത്രി യുവാവിനെ മർദിച്ചതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

 

സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇടത് – വലത് മുന്നണികൾ തമ്മിലുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണത്തിന് അരങ്ങൊരുങ്ങി. സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. മറ്റന്നാൾ ഫലം പ്രഖ്യാപിക്കുമ്പോൾ മികച്ച വിജയം ഉറപ്പാക്കേണ്ടത് എൽ ഡി എഫിനും യു ഡി എഫിനും ഒരുപോലെ പ്രധാനമാണ്.

 

ആരോഗ്യമേഖലയെ സ്വകാര്യമേഖലക്ക് യുഡിഎഫ് തീറെഴുതിയെന്ന പിണറായി വിജയന്‍റെ വിമർശനത്തിന് പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. പ്രതിപക്ഷ നേതാവ് ആടിനെ പട്ടിയാക്കുന്നുവെന്ന് കെ മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. എൽഡിഎഫ് ഭരണത്തിൽ നിന്ന് ഇറങ്ങുമ്പോൾ കടം 2575 കോടിയായിരുന്നു എന്നും മരുന്നു വാങ്ങിയതിലെ ബാധ്യത 900 കോടി രൂപയാണ്.

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി ബിജെപിയും യുവമോർച്ചയും. രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി, പി സി വിഷ്ണുനാഥ് എന്നിവർക്ക് നേരെ യുവമോർച്ച കരിങ്കൊടി വീശി.

 

കേരളത്തിലെ തീരദേശ ജില്ലകളിലെ റെഡ് അലർട്ട് തുടരും. നാളെ രാവിലെ പത്തര വരെ തീരപ്രദേശത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

 

പാലാ പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു. ഇന്ന് വൈകിട്ട് 3.15 ഓടെയാണ് അപകടം ഉണ്ടായത്. ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കൽ സുജിതകുമാരി ആണ് മരിച്ചത്. മകൻ അതുൽ കൃഷ്ണയെ ഗുരുതരമായ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ജിജി തോംസന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ബിജെപിക്ക് വേണ്ടി ഗ്യാനേഷ് ഇടപെട്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയും ആഞ്ഞടിച്ചു. ഗ്യാനേഷ് മൗനം തുടരുമ്പോൾ ബിജെപി നേതാക്കൾ പ്രതിരോധം തീർക്കുകയാണ്.

 

കാരക്കോണം മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹൗസ് സർജൻ വിദ്യാർത്ഥികൾക്ക് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മർദനം. വിദ്യാർത്ഥികളെ കമ്പിപ്പാര കൊണ്ട് അടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തില്‍മോഷണ ശ്രമം.പലയിടത്തും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവിന്‍റെതായ അവ്യക്തമായ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടര്‍ക്കെതിരായ പരാതിയിൽ നടപടി. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

 

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് ലീഗ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന് പ്രമേയം. അനാവശ്യ വിവാദങ്ങളിൽ അകപ്പെടരുതെന്ന് കെ എം ഷാജിയെ പരോക്ഷമായി ഉന്നമിട്ട് സ്വന്തം നേതാക്കൾക്കും ജാഗ്രതാ നിർദ്ദേശം നൽകി

 

സ്വകാര്യ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾ നിയമവിരുദ്ധമാണെന്ന് റിപ്പോർട്ട്. സർക്കാർ ബോർഡും ദേശീയ പതാകയും സ്വകാര്യ വാഹനത്തിൽ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടെന്ന് നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കുന്നു.

 

കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്താകെ സിറ്റിംഗ് എം.പിമാരും എം.എൽ.എമാരുമായ 111 പേർ പാർട്ടി മാറിയെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോർട്ട്. കൂറുമാറിയ ജനപ്രതിനിധികളിൽ കൂടുതൽ പേരും ഭരണകക്ഷിയായ ബി.ജെ.പിയിലേക്കാണ് പോയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

 

തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പശ്ചിമ ബംഗാളിൽ മമത ബാനർജിയും സിപിഐഎമ്മും സംയുക്ത സമരത്തിന് ഒരുങ്ങുന്നതിനെതിരെ ബിജെപി രംഗത്ത്. രാഷ്ട്രീയ നിലനിൽപ്പിനും അധികാരത്തിനും വേണ്ടിയുള്ള സ്വാർത്ഥ സഖ്യമാണിതെന്ന് ബിജെപി വക്താവ് എൻ.വി സുഭാഷ് വിമർശിച്ചു. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ സംഘർഷം. മലയാളി വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരുക്കേറ്റു. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്നതിനിടെ, ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചു.

 

സർജിക്കൽ സ്ട്രൈക്കിന്റെ പത്താം വാർഷികത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി. സെൻസസ് നടപടികളോട് സഹകരിക്കാനും ഗാന്ധി ജയന്തിയിൽ ശുചീകരണ യജ്ഞങ്ങളിൽ പങ്കുചേരാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു

 

തമിഴ്‌നാട്ടിൽ ക്രമസമാധാന വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിജയ് സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിന്റെയും സാമൂഹിക പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മണിക്കൂറുകൾക്കകം ഈ തീരുമാനം മാറ്റിയത്. ഇതോടെ ക്രമസമാധാന വകുപ്പ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ തന്നെ തുടരും.

 

ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഇറാന്റെ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ അടുത്തയാഴ്ച നടന്നേക്കുമെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു

 

നേപ്പാളിലെ മനാങ് ജില്ലയിലുള്ള 7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാൽ കൊടുമുടിയുടെ ബേസ് ക്യാമ്പിൽ ഉണ്ടായ കനത്ത മഞ്ഞു 10 പേരെ കാണാതായി. പർവതാരോഹകരും അവരെ സഹായിക്കുന്ന ഗൈഡുകളുൾപ്പെടെ ജീവനക്കാരുമാണ് അപകടത്തിൽ പെട്ടതെന്ന് ഹിമാലയൻ എക്സ്പെഡിഷൻ സംഘാടകർ സ്ഥിരീകരിച്ചു.

 

നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലംഗ് ഹിമാൽ ബേസ് ക്യാമ്പിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പർവതാരോഹകരും ഗൈഡുകളുമുൾപ്പെടെ 10 പേരെ കാണാതായി. മോശം കാലാവസ്ഥയെ തുടർന്ന് പ്രദേശത്ത് ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ സാധിക്കാത്തതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.

 

 

യുകെയിൽ യു എസ് സൈന്യം ഉപയോഗിക്കുന്ന റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തിൽ ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *