Posted inപുസ്തകങ്ങൾ

ശരീരഭാഷ: വിജയത്തിന്റെ കല

ശരീരഭാഷയുടെ വിജയശക്തി, സ്പര്‍ശനത്തിന്റെ സംവേദനതലങ്ങള്‍, ഹസ്തദാനത്തിന്റെ മാന്ത്രികശക്തി, മുഖം മനസ്സിന്റെ കണ്ണാടി, നയനഭാഷയുടെ ശാസ്ത്രം, പുഞ്ചിരി ആത്മാവിന്റെ സ്നേഹഭാഷ, ചിരിയുടെ വിനിമയമാനങ്ങള്‍, പ്രഭാഷകന്റെ ശരീരഭാഷ, ഇന്റര്‍വ്യൂ: വിജയതന്ത്രങ്ങള്‍, മനോനില മാറ്റാനും ശരീരഭാഷ. ശരീരഭാഷയുടെ കൃത്യമായ ഉപയോഗത്തിലൂടെ ജീവിതവിജയം നേടാനുള്ള പ്രായോഗികപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം. ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയില്‍ ശരീരഭാഷ ഫലപ്രദമായി ഉപയോഗിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. രസകരവും പ്രസക്തവുമായ നിരവധി ഉദാഹരണങ്ങളിലൂടെ ശരീരഭാഷയുടെ പ്രാധാന്യം സൂക്ഷ്മമായും ലളിതമായും വിശകലനം ചെയ്യുന്ന പുസ്തകം. ‘ശരീരഭാഷ: വിജയത്തിന്റെ കല’. ഡോ. ജോണ്‍ […]

Posted inആരോഗ്യം

പിഎംഒഎസ് ഉള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍

പോളിഎന്‍ഡോക്രൈന്‍ മെറ്റബോളിക് ഒവേറിയന്‍ സിന്‍ഡ്രോം അഥവാ പിഎംഒഎസ് ഉള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലെന്ന് പഠനം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെയും റോചസ്റ്റര്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പിഎംഒഎസ് ഉള്ള സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത 3.45 മടങ്ങ് കൂടുതലും ഇഷെമിക് സ്‌ട്രോക്കിനുള്ള സാധ്യത 3.50 മടങ്ങ് കൂടുതലും ട്രാന്‍സിയന്റ് ഇഷെമിക് അറ്റാക്കിനുള്ള സാധ്യത ഏകദേശം അഞ്ച് മടങ്ങ് കൂടുതലും പെരിഫറല്‍ ആര്‍ട്ടറി രോഗ സാധ്യത 4.98 മടങ്ങ് കൂടുതലും ആണെന്ന് പഠനം പറയുന്നു. പിഎംഒഎസ് ഉള്ളവരില്‍ സ്ഥിരമായി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ‎ ‎മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. റാഗിംഗ് തടയാൻ നിയമം കൊണ്ടുവരുമെന്നും,റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും, പ്ലീഡര്‍ നിയമന പരാതിയിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രക്ഷോഭകർക്ക് നേരെ പൊലീസ് പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്‍റെ വാദം തള്ളി ആശുപത്രി റിപ്പോർട്ട്

‎സി ജെ പി സമരക്കാർക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചെന്ന ആരോപണം ശരിവെക്കുന്ന വിവരങ്ങളുമായി ലേഡി ഹാർഡിങ് ആശുപത്രി. സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രക്ഷോഭകന്‍റെ കണ്ണിൽനിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തു. ഇയാളുടെ നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ തറച്ചുകയറിയിട്ടുണ്ടെന്നും, ഇവ നീക്കം ചെയ്യുന്നതിനായി വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരുമെന്നും,റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന പരാതിയിൽ കെഎസ് യു പ്രസിഡന്‍റിന്‍റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയോട് 1,000 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ട് പാകിസ്ഥാൻ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ, സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി അമേരിക്കയോട് 1,000 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ടു. ഈ ധനസഹായം ലഭിച്ചാൽ പാകിസ്ഥാൻ രൂപയുടെ മൂല്യം നിലനിർത്താനും ഐഎംഎഫ് വായ്പകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റിന് അയച്ച അപേക്ഷയിൽ, അഞ്ച് വർഷത്തെ കാലാവധിയുള്ള ഉഭയകക്ഷി ധനസഹായ പദ്ധതിയാണ് ഇസ്ലാമാബാദ് ആവശ്യപ്പെട്ടിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൈവിലങ്ങ് ഉപയോ​ഗിക്കുന്നതിൽ മാനദണ്ഡങ്ങൾ പുറത്തിറക്കി ഡിജിപി

കൈവിലങ്ങ് അണിയിക്കുമ്പോൾ നിയമത്തെക്കാൾ വിവേചനാധികാരം ഉദ്യോഗസ്ഥൻ പാലിക്കണമെന്ന്  ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഒരാളുടെ അന്തസ് കെടുത്താൻ ബോധപൂർവ്വം വിലങ്ങ് ധരിപ്പിക്കരുത്, വാർദ്ധക്യം, രോഗം എന്നിവ പരിശോധിക്കണം, വിലങ്ങ് ധരിപ്പിക്കേണ്ടിവന്ന സാഹചര്യം കോടതിയെ അറിയിക്കുകയും ചെയ്യണം. പതിവ് കുറ്റവാളി അല്ലെങ്കിൽ ആവർത്തിച്ച് കുറ്റം ചെയ്യുന്ന വ്യക്തി, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വ്യക്തി, സംഘടിത കുറ്റകൃത്യത്തിൽ പ്രതിയായ വ്യക്തി, തീവ്രവാദ പ്രവർത്തനത്തിൽ പ്രതിയായ വ്യക്തി, മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യത്തിൽ പ്രതിയായ വ്യക്തി, അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ച കേസിലെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന് തമിഴക വെട്രി കഴകം

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും തമിഴക വെട്രി കഴകം. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടി വി കെ ആവശ്യപ്പെട്ടു. ദില്ലിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിക്കുന്നതിനിടയിൽ  ഈ വിഷയത്തിൽ ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്നും പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ടി വി കെ നേതാക്കൾ ഉന്നയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകി

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരു സഭകളും അംഗീകാരം നൽകി. കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും സോഷ്യൽ മീഡിയ ഉപയോഗം ദോഷകരമായി ബാധിക്കുന്നുവെന്ന പഠനങ്ങൾ മുൻനിർത്തിയാണ് ഫ്രാൻസിന്റെ ഈ നീക്കം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം, ടിക് ടോക്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് ഫ്രഞ്ച് സർക്കാരിന്റെ നീക്കം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോൺഗ്രസിൻ്റേത് രാഷ്ട്രീയ നാടകമെന്ന് ധർമേന്ദ്ര പ്രധാൻ

രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണെന്നും പാർലമെന്റ് സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. സമഗ്രമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടും ജനാധിപത്യപരമായ സംവാദത്തിന് പകരം രാഷ്ട്രീയ നാടകത്തിനാണ് കോൺഗ്രസ് മുൻഗണന നൽകിയതെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.