കാലാവസ്ഥാ അലർട്ടുകളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കുഴപ്പമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ അനുമതിയില്ലെന്നും, കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി. അലർട്ടുകൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ അലർട്ടുകളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി റവന്യുമന്ത്രി
