കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ചവരിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്. വന്ദേമാതരം സെമിനാറിനെച്ചൊല്ലി ഇന്നലേയും പ്രതിഷേധം തുടർന്നിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധമുണ്ടായി. ശ്രീകുമാർ പ്രസംഗിക്കുന്നതിനിടെ ഗോ ബാക്ക് വിളികളുമായി വിദ്യാർത്ഥികൾ എത്തുകയായിരുന്നു. എബിവിപി പ്രവർത്തകരും എസ്എഫ്ഐ, എൻഎസ്‍യുഐ, എംഎസ്എഫ് പ്രവർത്തകരും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വാഗ്വാദം ഉണ്ടാവുകയും ചെയ്തു.
കേന്ദ്ര സർവകലാശാലയിൽ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്
