പ്രശസ്ത ബോളിവുഡ് മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ 1978-ൽ പുറത്തിറങ്ങിയ ഗമൻ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ക്രാന്തിവീർ എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ‘പ്രഹാർ: ദി ഫൈനൽ അറ്റാക്ക്’ എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്തിനൊപ്പം ‘കാല’ എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വൻവാസ്, ഹൗസ്ഫുൾ 5, ഓ റൊമീറ്റോ എന്നിവയാണ് അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങൾ.
നാനാ പടേക്കര്‍ അന്തരിച്ചു
