തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയുമായി ബന്ധപ്പെട്ട് മേയർ വിവി രാജേഷ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
മേയർ വി വി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
