പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന പരാമർശത്തിൽ ന്യായീകരണം തുടർന്ന് മന്ത്രി സി പി ജോൺ. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്ര്യം വളരെ വലുതാണെന്നും ബസ് ചാർജ് കൊടുക്കാൻ പോലും പലർക്കും സാധിക്കാത്ത സാഹചര്യമുണ്ടെന്നുമാണ് പറഞ്ഞതെന്നാണ് വിശദീകരണം. രാഹുൽ ഗാന്ധിയുടെ ഇടപെടലിന്‍റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ആരംഭിച്ചതെന്നും, ഈ മാതൃകയിൽ മറ്റ് മൂന്ന് പ്രധാന മേഖലകളിൽ കൂടി അടിയന്തര ഇടപെടൽ വേണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും എങ്കിലും സംസാരിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ എന്നും സി പി ജോൺ കൂട്ടിച്ചേർത്തു.
വിവാദ പരാമർശത്തിൽ ന്യായീകരണം തുടർന്ന് മന്ത്രി സി പി ജോൺ
