ഹൃദ്യമായ കുടുംബമുഹൂര്‍ത്തങ്ങളും ത്രില്ലര്‍ രംഗങ്ങളുമൊക്കെ ഇഴുകിച്ചേര്‍ന്ന ‘തുടക്കം’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പ്രകാശനം ചെയ്തു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹന്‍ലാല്‍ നിര്‍ണ്ണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയന്‍, എന്നിവരും പ്രധാന താരങ്ങളാണ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ജോമോന്‍ ടി. ജോണും നിര്‍വഹിക്കുന്നു.
