ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സിറിയക് ആലഞ്ചേരി നിര്‍മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വഹിച്ച ‘പൈറേറ്റ്സ് ഓഫ് ഇടുക്കി’ സെപ്റ്റംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്നു. സിനിമയുടെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രന്‍ കീരിത്തോട്, അനുരാജ് ശിവഗിരി, ജോബി കുന്നത്തുംപാറ, ബിജു തോപ്പന്‍, അഭിലാഷ് വിദ്യാസാഗര്‍, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യന്‍, അനില്‍ കാളിദാസന്‍, കെ.വി. രാജു, സജി, ജോമോന്‍ പാറയില്‍, അജീഷ് ചില്ലിസ്, ജോമി വെണ്‍മണി, സി.കെ. രാജു, സണ്ണി പനയ്ക്കല്‍, ലിബിയ ഷോജന്‍, ജിന്‍സി ജിസ്ബിന്‍, ജയ, വാലന്റീന (ഫ്രാന്‍സ്) എന്നിവരെ കൂടാതെ നിരവധി അഭിനേതാക്കള്‍ വേഷമിട്ടിരിക്കുന്നു.
‘പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസിങ് ഡേറ്റ് പോസ്റ്റര്‍
