തമിഴ് നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ നടി തൃഷക്കെതിരെ നടത്തിയ ദ്വയാര്‍ത്ഥ പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് സൂചന.
ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ
