Untitled design 2026 08 04T111416.249

പ്രമുഖ ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ ഡാബർ ഇന്ത്യയ്‌ക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. 100% ശുദ്ധം, 100% പ്രകൃതിദത്തം തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാചകങ്ങൾ ഉന്നയിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനാണു നടപടി. ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തതും കൃത്യതയില്ലാത്തതുമായ ഇത്തരം വാഗ്ദാനങ്ങൾ ഉപഭോക്താക്കളെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് എഫ്.എസ്.എസ്.എ.ഐയുടെ നടപടി. തേൻ, പശുവിൻ നെയ്യ്, ആപ്പിൾ സൈഡർ വിനെഗർ, നാളികേര പാൽ, വെളിച്ചെണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങൾ 100% ശുദ്ധം എന്ന അവകാശവാദത്തോടെ വിപണിയിലെത്തിക്കുന്നത് നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷാ റഗുലേറ്റർ ഉത്തരവിട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *