വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യൂടൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം 2025ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് 18,000 കോടിയിലധികം രൂപ സംഭാവന ചെയ്തുവെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട്. രാജ്യത്ത് 960,000ത്തിലധികം മുഴുവന്‍ സമയ തൊഴിലവസരങ്ങള്‍ സംഭാവന ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇന്ത്യയുടെ ഡിജിറ്റല്‍ ക്രിയേറ്റര്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സ്വതന്ത്ര കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ച മീഡിയ സംരംഭങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും തൊഴിലവസരങ്ങളും പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്. യൂടൂബ് ചാനലുകളുടെ എണ്ണത്തില്‍ വര്‍ഷം തോറും 30 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
