ഇന്ത്യയുടെ യു.പി.ഐ സ്വീകരിക്കുന്ന കരീബിയന്‍ മേഖലയിലെ ആദ്യ രാജ്യമാകാന്‍ ഒരുങ്ങി ട്രിനിഡാഡ് ആന്റ് ടൊബാഗോ. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സാങ്കേതികവിദ്യയുടെ ആഗോള വികാസത്തിലെ പ്രധാന നാഴികക്കല്ലാണിത്. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്‌സ് ലിമിറ്റഡും ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രാലയവും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഇന്ത്യയും ട്രിനിഡാഡ് ആന്റ് ടൊബാഗോയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങള്‍ക്കിടയിലാണ് യു.പി.ഐ പദ്ധതി നടപ്പിലാക്കുന്നത്. ഭൂട്ടാന്‍, നേപ്പാള്‍, സിംഗപ്പൂര്‍, യു.എ.ഇ, ഫ്രാന്‍സ്, മൗറീഷ്യസ്, ശ്രീലങ്ക, ഖത്തര്‍, കംബോഡിയ, ഗ്രീസ്, മാലദ്വീപ് എന്നിവയാണ് ഇന്ത്യയുടെ യു.പി.ഐ ഉപയോഗിക്കുന്ന രാജ്യങ്ങള്‍.
ഇന്ത്യയുടെ യു.പി.ഐ ഇനി കരീബിയന്‍ മേഖലയിലും
