മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയില്‍ മന്ത്രിമാരെ ആക്രമിച്ചുകൊണ്ട് നാട്ടില്‍ കലാപമഴിച്ചുവിടാനാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഒരു ഗുണ്ടായിസവും ഇവിടെ അനുവദിക്കില്ല. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. നാടിന്‍റെ സമാധാനം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും സര്‍ക്കാര്‍ കർശനമായി നേരിടുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
