w 412h 232croprect 0x0x1280x720imgid 01m3vp79zbf1yw8nt4ax1azyc4imgname fotojet 47 1790856898539

ചെക്ക് കേസിൽ മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഉടൻ നിയമപരമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം. കേസിലെ പരാതിക്കാരൻ ദിനേശ് മേനോൻ നൽകിയ ഹ‍ർജി തീ‍ർപ്പാക്കിയാണ് ഉത്തരവ്. സ്പീക്കർ അല്ല തീരുമാനമെടുക്കേണ്ടതെങ്കിൽ പരാതി ഗവർണർക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പന് എംഎൽഎ ആയി തുടരാൻ കഴിയില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും സ്പീക്കർ നടപടിയെടുക്കാതെ പരാതി നീട്ടികൊണ്ടുപോയെന്നാരോപിച്ചാണ് ഹ‍ർജിക്കാരൻ ഹൈക്കോടതിയിലത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *