1926ലെ കര്‍ക്കടകപ്പേമാരിയില്‍ കൂലംകുത്തിയൊഴുകുന്ന മീനച്ചിലാറിനു മുകളില്‍ കോട്ടയം നാഗമ്പടം പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന രീതിയില്‍ ഒരു മൃതദേഹം കാണപ്പെട്ടു. അന്വേഷണത്തില്‍ അതൊരു കൊലപാതകമെന്നു തെളിഞ്ഞു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കുരുവിള കൂട്ടുകാരന് ചന്ത്രന്റെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നത് കൊലപാതകത്തിന്റെ രഹസ്യം മാത്രമല്ല കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളുടെ ബലാബലം കൂടിയാണ്. നവോത്ഥാനപ്രസ്ഥാനം പകര്‍ന്ന ഊര്‍ജ്ജം വളരുന്നതും തളരുന്നതും വഴിതെറ്റുന്നതും എങ്ങനെയെന്നുകൂടി ഈ കുറ്റാന്വേഷണനോവല്‍ പരിശോധിക്കുന്നുണ്ട്. ‘1926 ക്രൈം @ കോട്ടയം’. രണ്ടാം പതിപ്പ്. അനുജിത് ശശിധരന്. ഡിസി ബു്ക്സ്. വില 361 രൂപ.
1926 ക്രൈം @ കോട്ടയം
