പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ബോണ്‍വില്ലെ ടി4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.54 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടിഎഫ്ടി ഡിസ്പ്ലേയ്ക്ക് പകരം ടി4ല്‍ കളര്‍ എല്‍സിഡി ഡിസ്പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്. ടേണ്‍-ബൈ- ടേണ്‍ നാവിഗേഷന്‍, ബ്ല്യൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളോടെയാണ് പുതിയ എല്‍സിഡി ഡിസ്പ്ലേ വരുന്നത്. ഫാന്റം ബ്ലാക്ക്, കാര്‍ണിവല്‍ റെഡ്, കോംപറ്റീഷന്‍ ഗ്രീന്‍ എന്നിങ്ങനെ വ്യത്യസ്തമായ കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ലിക്വിഡ് കൂള്‍ഡ് 350 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഈ എന്‍ജിന് 7000 ആര്‍പിഎമ്മില്‍ 28.2 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 31എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനാകും. റോഡ്, റെയിന്‍, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകള്‍ ഉണ്ട്.
