ദില്ലിയിൽ കനത്ത സുരക്ഷ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ സിജെപി നടത്തുന്ന സമരത്തിൻ്റെ പശ്ചാത്തലത്തിൽ 70 കമ്പനി കേന്ദ്രസേന കൂടി ദില്ലിക്ക് എത്തി. പശ്ചിമബംഗാളിൽ നിന്ന് 40 കമ്പനികളും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനികളുമാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നീക്കം. അതേസമയം സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ആഹ്വാനവുമായി ദില്ലി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പൊലീസിന്റെ ക്യാമ്പയിൻ നടക്കുകയാണ്. യുവജന സംഘടനകളോട് അടക്കമാണ് അഭ്യർത്ഥന. മസ്ജിദുകളിൽ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചു കഴിഞ്ഞു.
ദില്ലിയിൽ കനത്ത സുരക്ഷ
