‘വാഴ 1’ന്റെ സൂപ്പര്‍ഹിറ്റിന് ശേഷം ആനന്ദ് മേനന്‍ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ഹാപ്പിലൂപ്പി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മഞ്ജു വാര്യര്‍ക്കൊപ്പം മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്. ഗൗതം ശങ്കര്‍ ഛായാഗ്രഹണം. എഡിറ്റര്‍ – കണ്ണന്‍ മോഹന്‍. സംഗീതം – ഇലക്ട്രോണിക് കിളി, പാര്‍വതീഷ് പ്രദീപ്. ഫാമിലി ഫണ്‍, യൂത്ത് എനര്‍ജി, ഫീല്‍-ഗുഡ് മൂഡ് എന്നിവ ഒരുമിക്കുന്ന ചിത്രമായിരിക്കുമോ ‘ഹാപ്പിലൂപ്പ്’ എന്ന കൗതുകവും പോസ്റ്റര്‍ ഉയര്‍ത്തുന്നു.
