Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വഖഫ് ബോർഡ്

വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്ക് സർക്കാർ നിയമിച്ച ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടം വേണമെന്ന ഹൈക്കോടതി നിർദേശംനീക്കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വഖഫ് ബോർഡ്. കേരള വഖഫ് ബോർഡ് പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി.വഖഫ് ബോർഡിനെ കേൾക്കാതെയായിരുന്നു ഹൈക്കോടതിയുടെ നടപടിയെന്ന് ചെയർമാൻ കെ എസ് ഹംസ പ്രതികരിച്ചു. കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ ന​ഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.

ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ ന​ഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. തനിക്കെതിരെ ഉയർന്ന ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല, എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതു താൽപര്യത്തിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. ജനപ്രിയ തീരുമാനങ്ങളെക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ശ്രമിച്ചത്. പദവികൾ വരും പോകും. സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ആണ് ശാശ്വതമെന്നും ദിയ വ്യക്തമാക്കി.യുഡിഫ് നേതൃത്വമാണ് ചെയർപേഴ്സൺ സ്ഥാനം നൽകിയത്, ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ല അഭിമാനത്തോടെയാണ് ഇറങ്ങുന്നത് കൗൺസിലർ […]

Posted inബിസിനസ്സ്

ബ്രെന്റ് ക്രൂഡ് വില ബാരലിന് 120 ഡോളറിന് മുകളിലേക്ക്?

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ തടസ്സങ്ങള്‍ തുടരുകയാണെങ്കില്‍, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് മുകളില്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പ് ഇന്‍ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതും പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ പ്രവാഹം യുദ്ധത്തിന് മുന്‍പുള്ളതിന്റെ 45 ശതമാനത്തില്‍ താഴെയായി കുറഞ്ഞതുമാണ് ഇന്ധനവില വീണ്ടും ഉയരാന്‍ കാരണമായത്. എങ്കിലും, പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ കുറയുമെന്ന പ്രതീക്ഷയില്‍ നാലാം പാദത്തില്‍ ബാരലിന് 80 ഡോളറും അടുത്ത വര്‍ഷം 75 ഡോളറുമാണ് […]

Posted inടെക്നോളജി

ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി യുപിഐ ഇടപാട് നടത്താം

ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസിന്റെ ഓഫ്ലൈന്‍ ‘ടാപ്പ് ആന്‍ഡ് പേ’ പ്രവര്‍ത്തനം ഇന്ത്യ ആരംഭിക്കുന്നതോടെയാണിത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണും പിഒഎസ് മെഷീനും ഓഫ്‌ലൈനില്‍ ആയിരിക്കുമ്പോള്‍ പോലും പണം ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിലവിലുള്ള ടാപ്പ് ആന്‍ഡ് പേ സംവിധാനത്തിന് സമാനമായി ഇത് പ്രവര്‍ത്തിക്കും. ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സമയത്ത് അവരുടെ […]

Posted inവിനോദം

‘ഖലീഫ’ യിലെ പ്രണയഗാനം ‘അസലായവളേ..’

പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ യിലെ പ്രണയഗാനം ‘അസലായവളേ..’ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 20 ന് ഓണം റിലീസായി എത്തുന്ന ചിത്രത്തിലെ ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജേക്‌സ് ബിജോയ്- സിദ്ദ് ശ്രീറാം കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനത്തിന് മുത്തുവാണ് വരികള്‍ ഒരുക്കിയത്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം സിദ് ശ്രീറാമും മഖ്ബൂല്‍ മന്‍സൂറും ചേന്നാണ് ആലപിച്ചത്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്ക്കല്‍ ആമിര്‍ […]

Posted inവിനോദം

‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ സിനിമയുടെ ട്രെയിലര്‍

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. മാര്‍വല്‍ മള്‍ട്ടിവേഴ്സിലെ സൂപ്പര്‍ ഹീറോകളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നു. മാര്‍വലിലേക്കുള്ള തിരിച്ചുവരവില്‍ റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡോ. ഡൂം ആയി വേഷമിടുന്നത്. ക്രിസ് ഈവന്‍സ്, ക്രിസ് ഹെംസ്വര്‍ത്ത്, പെഡ്രോ പാസ്‌കല്‍, പോള്‍ റൂഡ്, ആന്റണി മാക്കി, ഫ്ലോറന്‍സ് പ്യൂ, വനേസ കിര്‍ബി, എബണ്‍ മോസ്-ബാക്രാക്ക്, വ്യാറ്റ് റസ്സല്‍, ചാനിങ് ടാറ്റം, സിമു ലിയു, ഇയാന്‍ മക്കെല്ലന്‍, ടോം ഹിഡില്‍സ്റ്റണ്‍, ജെയിംസ് മാര്‍സ്ഡെന്‍, […]

Posted inഓട്ടോമോട്ടീവ്

മൈ ഹ്യുണ്ടായി ആപ്പിലൂടെ വാഹനം ചാര്‍ജ് ചെയ്യാം

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. രാജ്യത്തുടനീളം 30,000-ത്തിലധികം ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റുകള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. മൈ ഹ്യുണ്ടായി ആപ്പിലൂടെ ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരുമായും സേവനദാതാക്കളുമായും ചേര്‍ന്നാണ് സംയോജിത ചാര്‍ജിങ് ശൃംഖല ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായി വാഹന ഉടമകള്‍ക്ക് മാത്രമല്ല, എല്ലാ ബ്രാന്‍ഡുകളിലെയും ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകും. സമീപത്തെ ചാര്‍ജിങ് […]

Posted inപുസ്തകങ്ങൾ

ദണ്ഡിയാത്രയിലെ മലയാളി സത്യാഗ്രഹികള്‍

ഈ ഗ്രന്ഥം ചരിത്രത്തിലെ സുപ്രധാനമായ ഒരു രേഖയാണ്. ഇത് വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ട്. ദണ്ഡിയാത്രയുടെ നൂറാം വാര്‍ഷികം അടുത്തുകൊണ്ടിരിക്കുകയാണ്. ശതാബ്ദി ആഘോഷിക്കുമ്പോള്‍ കേരളം ഈ മലയാളിനായകരെ പ്രത്യേകം ആദരിക്കാന്‍ ഈ പുസ്തകം വഴിതുറക്കും എന്നത് ഈ കൃതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയ മുന്നേറ്റമായ ഉപ്പുസത്യാഗ്രഹസമരത്തിലെ മലയാളിസാന്നിദ്ധ്യത്തെക്കുറിച്ച് സൂക്ഷ്മമായി അവലോകനം ചെയ്യുന്ന പുസ്തകം. ‘ദണ്ഡിയാത്രയിലെ മലയാളിസത്യാഗ്രഹികള്‍’. ടോം മേലുകാവ്. മാതൃഭൂമി. വില 195 രൂപ.

Posted inആരോഗ്യം

ഡെങ്കിപ്പനിക്കെതിരായ വാക്‌സിന് അനുമതി നല്‍കി

ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ജപ്പാന്‍ കമ്പനിയായ തകെഡ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച QDENGA എന്ന വാക്‌സിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 2027ന്റെ ആദ്യ പകുതിയോടെ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് ശേഷിയുണ്ട്. നേരത്തെ ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വാക്‌സിന്‍ നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടിയിൽ ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം. ‎ ‎സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീംകോടതി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്‌സ് ഒഫിഷ്യോ […]