നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹായ്’ സിനിമയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ജെന്‍ മാര്‍ട്ടിന്‍ സംഗീതം നല്‍കിയ പച്ചപ്പുള്ള എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ആഷിഖ് എ ആര്‍ ആണ്. സത്യനാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ രസഗുള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു ഗാനം ആലപിച്ചിരുന്നത്. കെവിന്‍ നായകനായി എത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്ണു ഇടവനാണ്. ജെന്‍ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ആണ് എഡിറ്റര്‍.
‘ഹായ്’ സിനിമയിലെ പുതിയ വീഡിയോ ഗാനം
