സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മധുരമീ ജീവിത’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ജോണി ആന്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കര്‍, റോയ് സെബാസ്റ്റ്യന്‍, വിവേക് ശ്രീ, അന്‍സല്‍ പള്ളുരുത്തി, ദില്‍ഷാ പ്രസന്നന്‍, പൂജിത മേനോന്‍, ഗായത്രി സുരേഷ്, മറീന മൈക്കിള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ ചന്തുമേനോന്റെ (സിദ്ദിഖ്) ജീവിതത്തില്‍ സ്‌കൂള്‍ അധ്യാപിക മാധവിക്കുട്ടി (വിനയ പ്രസാദ്) എത്തിയതും അത് അവരുടെ ജീവിതത്തെയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമകാലിക ആശങ്കകളാണ് സിനിമ പറയുന്നത്.
