ഇന്ത്യയിലെ ഉപയോക്താക്കളോട് വാട്സ്ആപ്പ് അവരുടെ ജനനത്തീയതി നല്‍കാന്‍ ആവശ്യപ്പെടുന്നത് കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനോ? എന്നാല്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ സര്‍ക്കാര്‍ നിയമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വാട്‌സ്ആപ് നല്‍കുന്ന വിശദീകരണം. രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശനമായ പ്രായപരിധി നിയമങ്ങള്‍ വരാന്‍ പോകുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. പല വിദേശ രാജ്യങ്ങളും കൗമാരക്കാരെ സമൂഹമാധ്യമങ്ങളില്‍ നിന്നും വിലക്കിയിരുന്നു. വാട്സ്ആപ്പില്‍ പ്രായം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകളൊന്നും വാട്സ്ആപ്പോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതിനും പ്രായത്തിനനുസൃതമായ ഫീച്ചറുകള്‍ നല്‍കുന്നതിനുമാണ് കമ്പനി സാധാരണയായി ഇത്തരം വിവരങ്ങള്‍ തേടുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരുന്നതുവരെ ഇത്തരം വാര്‍ത്തകളെ കരുതലോടെ കാണണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
