പുതിയ 15സി സ്മാര്‍ട്ട് ഫ്‌ലാഷ് ചാര്‍ജിങ് ബാറ്ററി സിസ്റ്റം അവതരിപ്പിച്ച് ചൈനീസ് ബാറ്ററി നിര്‍മാതാക്കളായ സന്‍വോഡ ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി കമ്പനി. നിലവില്‍ ടെസ്ല, ബി.എം.ഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ വമ്പന്‍മാരുടെ സൂപ്പര്‍ചാര്‍ജറുകള്‍ പോലും ഒരു കാര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞത് 20 മുതല്‍ 35 മിനിറ്റ് വരെ സമയമെടുക്കും. സാധാരണ താപനിലയില്‍ ബാറ്ററിയുടെ ചാര്‍ജ് 10 ശതമാനത്തില്‍ നിന്ന് 70 ശതമാനത്തിലെത്താന്‍ വെറും 5 മിനിറ്റ് മാത്രം മതി. വെറും 9 മിനിറ്റിനുള്ളില്‍ ബാറ്ററി 10%-ല്‍ നിന്ന് 97% വരെ ചാര്‍ജ് ചെയ്യാനാകും. ചാര്‍ജ് ചെയ്യുന്ന ഓരോ മിനിറ്റിലും ഏകദേശം 100 കിലോമീറ്റര്‍ വരെ ഡ്രൈവിങ് റേഞ്ച് വാഹനം കൈവരിക്കും. -20 ഡിഗ്രി സെല്‍ഷ്യസില്‍ പോലും വെറും 15 മിനിറ്റിനുള്ളില്‍ 10% മുതല്‍ 97% വരെ ചാര്‍ജ് ചെയ്യാനും, 700 കിലോമീറ്ററിലധികം ഡ്രൈവിങ് റേഞ്ച് നല്‍കാനും ഈ ബാറ്ററികള്‍ക്ക് കഴിയും. 10 വര്‍ഷം അല്ലെങ്കില്‍ 3 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയുമുണ്ട്. തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ‘സ്മാര്‍ട്ട് ബാറ്ററി സെല്‍സ് 3.0’ സാങ്കേതികവിദ്യയും എഐ ക്ലൗഡ് പ്ലാറ്റ്ഫോമും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ മിനിറ്റിലും 100 കിലോമീറ്റര്‍ റേഞ്ച് തരുന്ന ബാറ്ററി
