അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ. അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും, പ്രസിഡന്റ് എന്ന നിലയിൽ എല്ലാവരുമായി കൂടി ആലോചിചാണ് താൻ തീരുമാനം എടുക്കുന്നതെന്നും കെ പി സി സി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു. അടൂർ പ്രകാശിനെ പരോക്ഷമായി പിന്തുണച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. എന്നാൽ അടൂർ പ്രകാശിനെ തള്ളിയാണ് ഇന്നും മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ചർച്ചകളും കൂടിയാലോചനകളും നടക്കണം. തന്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയുമെന്ന് മന്ത്രി എ പി അനിൽ കുമാർ വ്യക്തമാക്കി.
അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ
