നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചുമാസത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി 7.1 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 2026- 27 സാമ്പത്തിക വര്‍ഷത്തെ ആകെ ലക്ഷ്യത്തിന്റെ 41.9 ശതമാനമാണിതെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് അക്കൗണ്ട്സ് പുറത്തുവിട്ട ഡേറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ധനക്കമ്മി ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 38.1 ശതമാനമായിരുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കൃത്യം 7,10,249 കോടി രൂപയാണ് ധനക്കമ്മി രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 8.38 ലക്ഷം കോടി രൂപയാണ്. ഇത് ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 29.2 ശതമാനമാണ്. മുന്‍വര്‍ഷം ഇതേസമയത്ത് നികുതി വരുമാനം 28.6 ശതമാനമായിരുന്നു. നടപ്പുസാമ്പത്തികവര്‍ഷത്തെ ആദ്യ അഞ്ചുമാസത്തെ ആകെ ചെലവ് 20.78 ലക്ഷം കോടി രൂപയാണ്. ഇത് ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 38.9 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇത് 37.1 ശതമാനമായിരുന്നു.
ധനക്കമ്മി 7.1 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു
